താരങ്ങൾ എല്ലാം 30 ശതമാനം ശമ്പളം നൽകണം എന്ന് പ്രീമിയർ ലീഗ്

ഫുട്ബോൾ താരങ്ങൾ നിർബന്ധമായും ശമ്പളത്തിന്റെ ഒരു വിഹിതം നൽകണം എന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗ് അധികൃതർ താരങ്ങളോട് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് താരങ്ങളുമായി ചർച്ച നടത്തുകയാണെന്നും ലീഗ് അധികൃതർ പറഞ്ഞു. ശമ്പളത്തിന്റെ 30 ശതമാനം വിട്ടു നൽകണം എന്നാണ് ആവശ്യം. ഈ തുക ക്ലബിന് വരുന്ന നഷ്ടങ്ങൾ കുറക്കാൻ ആണെന്നും പ്രീമിയർ ലീഗ് പറഞ്ഞു.

കഴിഞ്ഞ ദിവസം ബ്രിട്ടീഷ് ഗവണ്മെന്റും ഈ ആവശ്യം ഉന്നയിച്ചിരുന്നു. താരങ്ങൾ ഇനിയും ശമ്പളം വിട്ടു നൽകാൻ തയ്യാറാകാത്തത് ഇംഗ്ലണ്ടിൽ വലിയ പ്രതിഷേധങ്ങൾ തന്നെ ഉയർത്തുന്നുണ്ട്. കൊറോണ കാരണം രാജ്യമാകെ പ്രതിസന്ധിയിലേക്ക് നീങ്ങുന്ന അവസ്ഥയാണ് ഇംഗ്ലണ്ടിൽ ഉള്ളത്. സ്പെയിനിലും ഇറ്റലിയിലും തൊഴിലാളികൾക്ക് വേതനം നൽകാനായി താരങ്ങൾ ശമ്പളം വിട്ടു നൽകുമ്പോഴാണ് ഇംഗ്ലണ്ടിൽ കാര്യങ്ങൾ തീരുമാനം ആകാതെ നിൽക്കുന്നത്.

Previous articleചെറുപ്പത്തിന്റെ ആവേശം ഇപ്പോഴും ധോണിയിൽ ഉണ്ടെന്ന് സുരേഷ് റെയ്ന
Next article30 ശതമാനം ശമ്പളം കുറയ്ക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ സമ്മതിച്ചു