30 ശതമാനം ശമ്പളം കുറയ്ക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ സമ്മതിച്ചു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കൊറോണ കാരണം ഫുട്ബോൾ ക്ലബുകൾ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്ന അവസരത്തിൽ സ്വന്തം ശമ്പളം കുറയ്ക്കാൻ തയ്യാറായിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ. തങ്ങളുടെ ശമ്പളത്തിന്റെ 30 ശതമാനം ക്ലബിന് നൽകാൻ ആണ് താരങ്ങൾ തീരുമാനിച്ചിരിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ഹാരി മഗ്വയർ ആണ് ഈ നിർദ്ദേശം മുന്നോട്ട് വെച്ചത്.

താരങ്ങൾ എല്ലാം സംയുക്തമായി ഇത് അംഗീകരിക്കുക ആയിരുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് തന്നെ എല്ലാ പ്രീമിയർ ലീഗ് താരങ്ങളോടും 30 ശതമാനം ശമ്പളം കുറയ്ക്കാൻ ആവശ്യപ്പെട്ടിരുന്നു. ഭൂരിഭാഗം പ്രീമിയർ ലീഗ് ക്ലബുകളും ഈ കാര്യത്തിൽ ഇനിയും തീരുമാനം എടുത്തിട്ടില്ല. ഈ ശമ്പളത്തിന്റെ വിഹിതം ഉപയോഗിച്ച് ക്ലബിലെ മറ്റു തൊഴിലാളികൾക്ക് ശമ്പളം നൽകാൻ ആകും ക്ലബുകൾ ശ്രമിക്കുക.