റൊണാൾഡോയെ ഫ്രീകിക്ക് മതിലിൽ നിന്ന് മാറ്റുമെന്ന് പിർലോ

Cristiano Ronaldo 1
- Advertisement -

ഒരിക്കൽ കൂടെ ഫ്രീകിക്ക് പ്രതിരോധിക്കുന്നതിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പരാജയപ്പെടുന്നതാണ് ഇന്നലെ കണ്ടത്. ഇന്നലെ യുവന്റസും പാർമയും തമ്മിലുള്ള മത്സരത്തിൽ ബർഗ്മാൻ എടുത്ത് ഫ്രീകിക്ക് റൊണാൾഡോക്ക് മുകളിലൂടെയാണ് വലയിലേക്കോയത്. പ്രതിരോധ മതിലിൽ നിന്ന് റൊണാൾഡോ മുഖം പൊത്തി ഭയന്നു നിൽക്കുന്നതാണ് ഇന്നലെയും കണ്ടത്.

നേരത്തെ പോർട്ടോയ്ക്ക് എതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിലും റൊണാൾഡോ പ്രതിരോധ മതിലിൽ ഭയത്തോടെ നിന്നത് യുവന്റസിന് തിരിച്ചടി ആയിരുന്നു. ഇത് ആവർത്തിക്കാൻ ആകില്ല എന്നും റൊണാൾഡോയെ പ്രതിരോധ മതിലിൽ നിന്ന് മാറ്റുന്നത് ആലോചിക്കും എന്നും ഇന്നലത്തെ മത്സര ശേഷം പിർലോ പറഞ്ഞു.

Advertisement