കിരീട പോരാട്ടത്തിന് കരുത്ത് കൂട്ടാൻ യുണൈറ്റഡിന് ഇനി പുതിയ വിങ്ങർ

na

മാഞ്ചസ്റ്റർ യുണൈറ്റഡ് പുത്തൻ താരത്തെ ടീമിൽ എത്തിച്ചു. ഇറ്റാലിയൻ ലീഗിൽ നിന്ന് അമദ് ദിയാലോയെയാണ് ഒലെയുടെ ടീം ഓൾഡ് ട്രാഫോഡിൽ എത്തിച്ചത്. അറ്റലാന്റയുടെ താരമാണ് അമദ്. 21 മില്യൺ യൂറോയോളം മുടക്കിയാണ് താരത്തെ ക്ലബ്ബ് എത്തിച്ചത്. സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ യൂണൈറ്റഡ് കരാറിൽ എത്തിയിരുന്നെങ്കിലും മെഡിക്കൽ, വർക്ക് പെർമിറ്റ് എന്നിവ ഇപ്പോൾ തയ്യാറാക്കിയാണ്‌ യൂണൈറ്റഡ് ഡീൽ പൂർത്തിയാക്കിയത്.

18 വയസുകാരനായ താരം 2025 വരെയാണ് കരാർ ഒപ്പിട്ടിരിക്കുന്നത്. അറ്റലാന്റക്ക് വേണ്ടി കേവലം 5 സീനിയർ മത്സരങ്ങളാണ് താരം കളിച്ചിട്ടുള്ളത്. ഐവറി കോസ്റ്റ് താരമാണ് ദിയാലോ.