ആരോടും ജയിക്കാത്ത ഒഡീഷയും തോൽപ്പിച്ചു, നാണംകെട്ടു മടുത്ത് കേരള ബ്ലാസ്റ്റേഴ്സ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

നാണം കെടാനും പരാജയങ്ങൾ ഏറ്റുവാങ്ങാനും തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസണിലും വിധി. ഒരു വിജയം പോലും ഇതുവരെ ഇല്ലാതിരുന്ന ഒഡീഷ എഫ് സിയോടും കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരിക്കുകയാണ്. ചെറിയ പരാജയമല്ല ഒരു വലിയ പരാജയം തന്നെ. ഐ എസ് എല്ലിൽ ഇന്നത്തെ മത്സരത്തിൽ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ഒഡീഷ വിജയിച്ചത്. തുടക്കത്തിൽ ലീഡ് എടുത്ത ശേഷമായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ പരാജയം.

ഇന്ന് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് മികച്ച തുടക്കമാണ് ലഭിച്ചത്‌. കളി തുടങ്ങി ഏഴാം മിനുട്ടിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യം കണ്ടു. രാഹുലിന്റെ ഒരു ഹെഡറിൽ നിന്ന് പന്ത് ലഭിച്ച ജോർദൻ മറെ ഒരു വളരെ കഷ്ടപ്പാടുള്ള ആങ്കിളിൽ നിന്ന് പന്ത് വലയിൽ എത്തിക്കുക ആയിരുന്നു. എന്നാൽ ഈ ലീഡ് ആസ്വദിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് അധിക നേരം ആയില്ല ഒരു സെൽഫ് ഗോളിലൂടെ ഒഡീഷ 22ആം മിനുട്ടിൽ സമനില പിടിച്ചു. മൗറീസിയോ ഡിയേഗോയുടെ ഒരു ക്രോസ് ഫീൽഡ് ബോൾ വലിയ ഡിഫ്ലക്ഷനോടെ വലയിലേക്ക് കയറുക ആയിരുന്നു.

ഇതിനു ശേഷം കേരള ബ്ലാസ്റ്റേഴ്സ് തുടർ ആക്രമണങ്ങൾ നടത്തി എങ്കിലും ഗോൾ വന്നില്ലം സഹലിന്റെയും രാഹുലിന്റെയും ഷോട്ടുകൾ ഒഡീഷ കീപ്പർ അർഷദീപ് സിങ് സമർത്ഥമായി സേവ് ചെയ്തു. മറുവശത്ത് ആൽബിനോ ഗോമസും ഒരു നല്ല സേവ് നടത്തി.

പക്ഷെ 42ആം മിനുട്ടിൽ ഒരു ഫ്രീകിക്കിൽ നിന്ന് ഒഡീഷ ലീഡ് നേടി. ക്യാപ്റ്റൻ സ്റ്റീവൻ ടെയ്ലർ ആണ് ഒഡീഷയ്ക്ക് ലീഡ് നൽകിയത്. രണ്ടാം പകുതിയിൽ കളി തീർത്തും ഒഡീഷയുടെ കയ്യിലായി. പിന്നാലെ തുടരെ ഗോളുകളും വരാൻ തുടങ്ങി. 50ആം മിനുട്ടിൽ മൗറീസിയോ ഒഡീഷയുടെ മൂന്നാം ഗോൾ നേടി. ജെറിയുടെ അസിസ്റ്റിൽ നിന്നായിരുന്നു ആ ഗോൾ. 60ആം മിനുട്ടിൽ മൗറിസിയോ വീണ്ടും വലകുലുക്കി. കേരള ഡിഫൻസിനെ ആകെ കബളിപ്പിച്ചായിരുന്നു മൗറീസിയോയുടെ സ്ട്രൈക്ക്.

മത്സരത്തിന്റെ 79ആം മിനുട്ടിൽ ഹൂപ്പറിലൂടെ രണ്ടാം ഗോൾ നേടാൻ കേരള ബ്ലാസ്റ്റേഴ്സിനായി എങ്കിലും കളിയിലേക്ക് തിരികെ വരാൻ ആ ഗോൾ മതിയായിരുന്നു. ഈ വിജയത്തോടെ ഒഡീഷ അഞ്ചു പോയിന്റുമായി പതിനൊന്നാം സ്ഥാനത്തും ആറു പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സ് പത്താം സ്ഥാനത്തുമാണ്.