മാഞ്ചസ്റ്റർ യുണൈറ്റഡിൽ പെനാൾട്ടി ആരെടുക്കും എന്ന് വ്യക്തമാക്കി ഒലെ

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിൽ ആര് ആകും പെനാൾട്ടി എടുക്കുക എന്നതിൽ വ്യക്തത വരുത്തി യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ. കഴിഞ്ഞ മത്സരത്തിൽ മാർക്കസ് റാഷ്ഫോർഡ് ആയിരുന്നു പെനാൾട്ടി എടുത്തത്. അതിനു മുമ്പുള്ള മത്സരങ്ങളിൽ ബ്രൂണൊ ഫെർണാണ്ടസ് ആയിരുന്നു പെനാൾട്ടികൾ എടുത്തിരുന്നത്. ഇവർ രണ്ട് പേർക്കും ആണ് പെനാൾട്ടി ചുമതല എന്ന് സോൾഷ്യാർ പറഞ്ഞു.

ബ്രൂണോയും റാഷ്ഫോർഡും തമ്മിൽ ഇത് സംബന്ധിച്ച് ഗ്രൗണ്ടിൽ ധാരണയിൽ എത്തും. അല്ലാതെ ഇവരിൽ ഒരാൾക്ക് മുൻ ഗണന കൊടിത്തിട്ടില്ല എന്നും ഒലെ ഗണ്ണാർ സോൾഷ്യാർ പറഞ്ഞു. കളത്തിൽ പെനാൾട്ടി കിട്ടുന്ന സമയത്ത് ആർക്കാണോ ആത്മവിശ്വാസമുള്ളത് അവർ പെനാൾട്ടി എടുക്കും എന്നും ഒലെ പറഞ്ഞു. നേരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതുപോലെ പോഗ്ബയെയും റാഷ്ഫോർഡിനെയും ഒരുമിച്ച് പെനാൽറ്റി ചുമതല കൊടുത്ത് വിവാദമായിരുന്നു. ഇരുവരും പെനാൾട്ടികൾ നഷ്ടപ്പെടുത്തുകയും ചെയ്തിരുന്നു. ഇതുവരെ ഒരു പെനാൾട്ടിയും നഷ്ടപ്പെടുത്താത്ത താരമാണ് ബ്രൂണൊ ഫെർണാണ്ടസ്.

Advertisement