പെലെഗ്രിനി തിരികെ സ്പെയിനിൽ എത്തി, ഇനി റയൽ ബെറ്റിസിനെ നയിക്കും

പരിശീലകൻ മാനുവൽ പെലെഗ്രിനി തിരികെ സ്പെയിനിൽ എത്തി. സ്പെയിനിൽ കഷ്ടപ്പെടുന്ന റയൽ ബെറ്റിസ് ആണ് പെലെഗ്രിനിയെ പരിശീലകനായി എത്തിക്കുന്നത്. ബെറ്റിസും പെലെഗ്രിനിയുമായി കരാർ ഒപ്പുവെച്ചു കഴിഞ്ഞു. ഈ സീസൺ അവസാനമാകും പെലെഗ്രിനി വെസ്റ്റ് ഹാമിന്റെ ചുമതലയേൽക്കുക. വെസ്റ്റ് ഹാമിൽ ആയിരുന്നു പെലെഗ്രിനി അവസാനം പ്രവർത്തിച്ചത്.

കഴിഞ്ഞ ഡിസംബറിലാണ് വെസ്റ്റ് ഹാം പെലെഗ്രിനിയെ പുറത്താക്കിയത്. മലാഗയെ പരിശീലിപ്പിക്കാൻ ആയിരുന്നു അവസാനം പെലെഗ്രിനി സ്പെയിനിൽ എത്തിയത്. മലാഗയെ കൂടാതെ റയൽ മാഡ്രിഡ്, വിയ്യാറയലിനെ ഒക്കെ പെലെഗ്രിനി മുമ്പ് പരിശീലിപ്പിച്ചിട്ടുണ്ട്. മുമ്പ് ഇംഗ്ലണ്ടിൽ മാഞ്ചസ്റ്റർ സിറ്റിയെ പരിശീലിപ്പിച്ച് ലീഗ് കിരീടം നേടിക്കൊടുത്തിട്ടുണ്ട് പെലെഗ്രിനി.

Previous articleഇംഗ്ലണ്ടിന് മോശം തുടക്കം, അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ നേടാനായത് 106 റണ്‍സ്
Next articleമാഞ്ചസ്റ്റർ യുണൈറ്റഡിൽ പെനാൾട്ടി ആരെടുക്കും എന്ന് വ്യക്തമാക്കി ഒലെ