ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയാൽ അത് ഏറ്റവും വലിയ നേട്ടം ആകും എന്ന് ക്ലോപ്പ്

- Advertisement -

ഇത്തവണ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്ന് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ ആയാൽ അത് തന്റെ ഏറ്റവും വലിയ നേട്ടമാകും എന്ന് ക്ലോപ്പ്. ഈ സീസണിൽ സംഭവിച്ച കാര്യങ്ങൾ ഒക്കെ നോക്കിയാൽ ഇത് വലിയ കാര്യം തന്നെയാണ് എന്ന് ക്ലോപ്പ് പറയുന്നു. ഇനി അവശേഷിക്കുന്ന രണ്ടു മത്സരങ്ങളും വിജയിച്ചാൽ ആദ്യ നാലിൽ ഫിനിഷ് ചെയ്യാൻ ആകുന്ന അവസ്ഥയിലാണ് ലിവർപൂൾ ഇപ്പോൾ ഉള്ളത്.

ലിവർപൂളിന് മുന്നിൽ ഉള്ള ലെസ്റ്റർ സിറ്റിയും ചെൽസിയും ഇന്ന് നേർക്കുനേർ വരുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ മത്സരഫലം എന്തായാലും അത് ലിവർപൂളിന് അനുകൂലമായിരിക്കും. ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കൽ ഇതുപോലെ പ്രയാസകരമായിരിക്കണം എന്ന് ക്ലോപ്പ് പറഞ്ഞു. അടുത്ത മത്സരത്തിൽ ബേർൺലിയെ ആണ് ലിവർപൂൾ നേരിടേണ്ടത്. ബേർൺലി കാര്യങ്ങൾ എളുപ്പമാക്കുമെന്ന് കരുതുന്നില്ല എന്നും ബേർൺലിയുടെ ഗ്യാലറിയിൽ ആരാധകർ ഉണ്ടാകും എന്നതും പ്രയാസമാണെന്നും ക്ലോപ്പ് പറഞ്ഞു.

Advertisement