ഓസ്ട്രേലിയയില്‍ ഇന്ത്യ ഒരു ടെസ്റ്റ് കളിക്കുമെന്ന് സൂചന

Indiawomen
- Advertisement -

ഇന്ത്യന്‍ വനിതകളുടെ ഓസ്ട്രേലിയന്‍ ടൂറില്‍ ഒരു ടെസ്റ്റ് മത്സരവും ഉള്‍പ്പെടുത്തിയേക്കുമെന്ന് സൂചന. നേരത്തെ ഇന്ത്യ ഓസ്ട്രേലിയയില്‍ സെപ്റ്റംബറില്‍ ഒരു പരിമിത ഓവര്‍ ക്രിക്കറ്റ് പരമ്പര കളിക്കുമെന്ന വാര്‍ത്തയാണ് പുറത്ത് വന്നത്. 2014ന് ശേഷം ഇതാദ്യമായാണ് ഇന്ത്യ ഒരു കലണ്ടര്‍ വര്‍ഷം രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്നത്.

ഇന്ത്യ ഇതിന് മുമ്പ് ഓസ്ട്രേലിയയില്‍ ഒരു ടെസ്റ്റ് കളിച്ചത് 15 വര്‍ഷം മുമ്പ് 2006ല്‍ ആണ്. അന്ന് അഡിലെയ്ഡില്‍ ആയിരുന്നു ടെസ്റ്റ് മത്സരം. ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ 9 ടെസ്റ്റുകളിലാണ് കളിച്ചിട്ടുള്ളത്. അതില്‍ 4 എണ്ണം ഓസ്ട്രേലിയ വിജയയിച്ചപ്പോള്‍ അഞ്ച് എണ്ണം സമനിലയില്‍ അവസാനിച്ചു.

Advertisement