ട്രാൻസ്ഫർ വിലക്ക് വന്നാലും താൻ ചെൽസിയിൽ സന്തോഷവാനാണെന്ന് ടൂഹൽ

Thomas Tuchel Chelsea Pulisic

നാളെ മുതൽ ചെൽസിക്ക് ട്രാൻസ്ഫർ വിലക്ക് വന്നാലും താൻ ചെൽസിയിൽ സന്തോഷവാൻ ആണെന്ന് ചെൽസി പരിശീലകൻ തോമസ് ടൂഹൽ. പ്രീമിയർ ലീഗ് സീസൺ അവസാനിക്കാനിരിക്കെ ചെൽസിയുടെ ട്രാൻസ്ഫറിനെ പറ്റി ചോദിച്ച സമയത്താണ് ടൂഹൽ നിലവിലെ ടീമിൽ സന്തോഷവാൻ ആണെന്ന് പറഞ്ഞത്.

നിലവിൽ ചെൽസിയുടെ ടീം വളരെ മികച്ചതാണെന്നും ട്രാൻസ്ഫർ വിലക്ക് വന്നാലും ഈ താരങ്ങളെ കൂടുതൽ മികച്ച തലത്തിലേക്ക് എത്തിക്കാൻ കഴിയുമെന്നും ടൂഹൽ പറഞ്ഞു. നിലവിലെ ട്രാൻസ്ഫർ സാഹചര്യങ്ങൾ വളരെയധികം സങ്കീർണമാണെന്നും എന്നാൽ ഈ അവസരത്തിൽ താൻ ട്രാൻസ്ഫറിനെ പറ്റി കൂടുതൽ ആലോചിക്കുന്നില്ലെന്നും ചെൽസി പരിശീലകൻ പറഞ്ഞു.

ഈ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഡോർട്മുണ്ട് താരം ഹാളണ്ടിനെയും മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് പോവുന്ന സെർജിയോ അഗ്വേറൊയെയും സ്വന്തമാക്കാൻ ചെൽസി ശ്രമം നടത്തുന്നു എന്നും റിപ്പോർട്ടുകൾ ഉണ്ട്.