നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം സെർജി റൊബേർട്ടോ തിരികെയെത്തി

20210403 122740

ബാഴ്സലോണയുടെ താരം സെർജി റൊബേർട്ടോ പരിക്ക് മാറി തിരികെയെത്തി. നീണ്ടകാലമായി പരിക്കേറ്റ് പുറത്തായിരുന്നു സെർജി റൊബേർട്ടോ ഉണ്ടായിരുന്നത്. താരം പൂർണ്ണ ഫിറ്റ്നെസ് വീണ്ടെടുത്തതായി ക്ലബ് അറിയിച്ചു. ബാഴ്സലോണയുടെ അടുത്ത മത്സരത്തിൽ സെർജി റൊബ്ബേർട്ടോ കളിക്കും. തിങ്കളാഴ്ച റയൽ വല്ലഡോയിഡിന് എതിരെയാണ് ബാഴ്സലോണയുടെ അടുത്ത മത്സരം.

സീസൺ അവസാന ഘട്ടത്തിലേക്ക് കടക്കുന്ന സമയത്ത് സെർജി റൊബ്ബേർട്ടോ തിരികെ എത്തുന്നത് ബാഴ്സലോണക്ക് വലിയ കരുത്താകും. ജെറാഡ് പികെയും ഉടൻ പരിക്ക് മാറി മാച്ച് സ്ക്വാഡിൽ എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്