ചിൽവെല്ലിന്റെ പകരക്കാരനെ ജനുവരിയിൽ കണ്ടെത്താൻ ശ്രമിക്കുമെന്ന് ചെൽസി പരിശീലകൻ

പരിക്കേറ്റ് ചെൽസി ടീമിൽ നിന്ന് പുറത്തുപോയ പ്രതിരോധ താരം ബെൻ ചിൽവെല്ലിന്റെ പകരക്കാരനെ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ സ്വന്തമാക്കാൻ ശ്രമിക്കുമെന്ന് ചെൽസി പരിശീലകൻ തോമസ് ടൂഹൽ. യുവന്റസിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടെ ലിഗ്‌മെന്റിന് പരിക്കേറ്റ ബെൻ ചിൽവെൽ ഈ സീസൺ മുഴുവൻ കളിക്കില്ലെന്ന് ഉറപ്പായിരുന്നു.

തുടർന്ന് ചെൽസി ടീമിലെ മറ്റൊരു പ്രതിരോധ താരം മാർക്കോസ് അലോൺസോയാണ് ചെൽസിക്ക് വേണ്ടി ഇടത് പ്രതിരോധം കാത്തത്. നിലവിൽ ചെൽസിയിൽ നിന്ന് ലോണിൽ മറ്റ് ടീമിൽ കളിക്കുന്ന എമേഴ്സൺ പൽമിയേറിയെയും മാറ്റ്സെനിനെയും തിരിച്ച് വിളിക്കാനുള്ള ശ്രമങ്ങളും ചെൽസി നടത്തുന്നുണ്ട്. എവർട്ടൺ പ്രതിരോധ താരം ലൂക്കാസ് ഡിനീയെയും സ്വന്തമാക്കാൻ ചെൽസി ശ്രമിക്കുന്നുണ്ട്.

Comments are closed.