മുൻ സ്പർസ് പരിശീലകൻ പോച്ചെറ്റിനോക്കെതിരെയും സ്പർസ് ചെയർമാൻ ഡാനിയൽ ലെവിക്കെതിരെയും കടുത്ത വിമർശനങ്ങളുമായി മുൻ സ്പർസ് താരം കീറൻ ട്രിപ്പിയർ. ഇരുവരും സ്പർസിൽ തന്റെ ഭാവിയെ പറ്റി ഉറപ്പു തന്നില്ലെന്നും അതാണ് താൻ സ്പർസ് വിട്ട് അത്ലറ്റികോ മാഡ്രിഡിലേക്ക് പോയതെന്നും ട്രിപ്പിയർ പറഞ്ഞു.
സ്പർസിൽ തന്നെ നിൽക്കാനായിരുന്നു തനിക്ക് താൽപര്യമെന്നും പരിശീലകനുമായും ചെയർമാനുമായും താൻ സംസാരിച്ചെന്നും എന്നാൽ രണ്ട് പേരും തന്റെ ഭാവിയെ പറ്റി ഒരു ഉറപ്പും തന്നില്ലെന്നും ട്രിപ്പിയർ പറഞ്ഞു.
കഴിഞ്ഞ വർഷത്തെ സമ്മർ ട്രാൻസ്ഫർ വിൻഡോയിലാണ് ട്രിപ്പിയർ ടോട്ടൻഹാം വിട്ട് സ്പാനിഷ് ക്ലബായ അത്ലറ്റികോ മാഡ്രിഡിൽ എത്തിയത്. 20 മില്യൺ പൗണ്ട് മുടക്കിയാൻ അത്ലറ്റികോ മാഡ്രിഡ് താരത്തെ സ്വന്തമാക്കിയത്. മോശം പ്രകടനങ്ങളെ തുടർന്ന് പോച്ചെറ്റിനോയെ കഴിഞ്ഞ നവംബറിൽ സ്പർസ് പുറത്താക്കിയിരുന്നു.