ചെൽസി അല്ല ലിവർപൂളാണ് പ്രീമിയർ ലീഗ് കിരീടം നേടേണ്ടത് എന്ന് ടോറസ്

Newsroom

ഇത്തവണത്തെ പ്രീമിയർ ലീഗി കിരീടം ലിവർപൂൾ നേടണമെന്നാണ് തന്റെ ആഗ്രഹം എന്ന് സ്പാനിഷ് സ്ട്രൈക്കർ ഫെർണാണ്ടോ ടോറസ്. മുമ്പ് ചെൽസിക്കും ലിവർപൂളിനും വേണ്ടി കളിച്ചിട്ടുള്ള താരമാണ് ടോറസ്. പക്ഷെ ചെൽസിക്ക് മുമ്പ് ലിവർപൂൾ പ്രീമിയർ ലീഗ് നേടുന്നത് കാണാൻ ആണ് തനിക്ക് ആഗ്രഹമെന്ന് ടോറസ് പറഞ്ഞു. ലിവർപൂളിനാണ് ഒരു പ്രീമിയർ ലീഗ് കിരീടം അത്യാവശ്യം. അത് തനിക്ക് അറിയാം ടോറസ് പറഞ്ഞു.

പ്രീമിയർ ലീഗ് തുടങ്ങിയ ശേഷം ഒരു ലീഗ് കിരീടം പോലും ഇല്ലാത്ത ടീമാണ് ലിവർപൂൾ. ടോറസിന്റെ കരിയറിലെ ഏറ്റവും മികച്ച കാലം വന്നത് ലിവർപൂളിനൊപ്പം ആയിരുന്നു. ലിവർപൂൾ വിട്ട് ചെൽസിയിൽ എത്തിയ ടോറസിന് ചെൽസിയിലെ മികവ് ആവർത്തിക്കാൻ ആയിരുന്നില്ല. എന്നാൽ രണ്ട് ടീമുകളെയും താൻ ഒരു പോലെ സ്നേഹിക്കുന്നു എന്ന് ടോറസ് പറഞ്ഞു. ലിവർപൂൾ തനിക്ക് വീടു പോലെ ആണെന്നും ലിവർപൂൾ ആരാധകരെ പോലെ വേറെ ആരും തന്നെ ഇത്ര സ്നേഹിച്ചിട്ടില്ല എന്നും ടോറസ് പറഞ്ഞു. ചെൽസി തനിക്ക് അത്യാവശ്യമായിരുന്ന കിരീടങ്ങൾ നേടിതന്നു എന്നും ടോറസ് പറഞ്ഞു.