മാഞ്ചസ്റ്റർ യുണൈറ്റഡിൽ യുവതാരങ്ങൾക്ക് നല്ല കാലം, മാർഷ്യലിന് പുതിയ കരാർ

മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് ഇത് സന്തോഷത്തിന്റെ നാളുകളാണ്. ഒലെക്ക് കീഴില്‍ തോല്‍വി അറിയാതെ മുന്നേറുകയാണ് യുണൈറ്റഡ്. ആരാധകര്‍ക്ക് സന്തോഷിക്കാന്‍ മറ്റൊരു കാരണം കൂടെ ലഭിച്ചിരിക്കുകയാണ്. ഫ്രഞ്ച് താരം ആന്തണി മാർഷ്യലിന് പുതിയ കോൺട്രാക്ട് നല്കിയിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. പുതിയ കരാർ പ്രകാരം 2024 വരെ മാർഷ്യൽ യുണൈറ്റഡിൽ തുടരും.

ലൂയിസ് വാൻ ഹാലിന്റെ കീഴിൽ 2015ൽ ആണ് മാർഷ്യൽ യുണൈറ്റഡിൽ എത്തിയത്. ഓൾഡ് ട്രാഫോഡിൽ ലിവര്പൂളിനെതിരെ ഗോളടിച്ചു തുടങ്ങിയ താരം ആദ്യ സീസണിൽ തന്നെ യുണൈറ്റഡ് ടോപ് സ്‌കോററും ആയിരുന്നു. തുടർന്നിങ്ങോട്ട് 72 ഗോളുകളിൽ പങ്കാളിയായിട്ടുണ്ട് മാർഷ്യൽ, ഈ കാലയളവിൽ മാര്ഷ്യലിനേക്കൾ മറ്റൊരു യുണൈറ്റഡ് താരവും ഇത്രയധികം ഗോളുകളിൽ പങ്കാളിയായിട്ടില്ല.

Previous articleകേരള ബ്ലാസ്റ്റേഴ്‌സ് – ഡൽഹി ഡൈനാമോസ് ലൈനപ്പ് അറിയാം
Next article52 റണ്‍സ് വിജയം സ്വന്തമാക്കി ട്രാവന്‍കൂര്‍ ക്രിക്കറ്റ് യൂണിയന്‍