52 റണ്‍സ് വിജയം സ്വന്തമാക്കി ട്രാവന്‍കൂര്‍ ക്രിക്കറ്റ് യൂണിയന്‍

ശ്രീതാരാമ ക്രിക്കറ്റ് ക്ലബിനെതിരെ 52 റണ്‍സ് വിജയം സ്വന്തമാക്കി ട്രാവന്‍കൂര്‍ ക്രിക്കറ്റ് യൂണിയന്‍. ഇന്ന് സെലസ്റ്റിയല്‍ ട്രോഫിയുടെ ഭാഗമായി നടന്ന രണ്ടാം മത്സരത്തില്‍ ടിസിയു ആദ്യം ബാറ്റ് ചെയ്ത് 213/8 എന്ന കൂറ്റന്‍ സ്കോര്‍ 27 ഓവറില്‍ നിന്ന് നേടുകയായിരുന്നു. പ്രിയന്‍ പുഷ്പരാജ്(44), റെജിന്‍ രാജ്(49), ഷംനാദ്(31) എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് ടീമിനെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്. ഇതില്‍ ഷംനാദ് 13 പന്തിലും റെജിന്‍ രാജ് 28 പന്തിലുമാണ് തങ്ങളുടെ സ്കോറുകള്‍ നേടിയത്. ശ്രീതാരാമയ്ക്ക് വേണ്ടി സയനന്‍ മൂന്ന് വിക്കറ്റ് നേടി.

214 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീതാരാമ 161 റണ്‍സിനു 26.5 ഓവറില്‍ ഓള്‍ഔട്ട് ആകുകയായിരുന്നു. 86 റണ്‍സ് നേടി രഞ്ജിത്ത് ഒരുവശത്ത് പൊരുതിയെങ്കിലും മറ്റാര്‍ക്കും കാര്യമായ പ്രകടനം പുറത്തെടുക്കാനാകാതെ പോയത് ടീമിനു തിരിച്ചടിയായി. ടിസിയുവിനു വേണ്ടി മഹേശ്വരനും നബീല്‍ ബഷീറും മൂന്ന് വീതം വിക്കറ്റ് നേടി ബൗളിംഗില്‍ തിളങ്ങി.

44 റണ്‍സും ഒരു വിക്കറ്റും നേടിയ പ്രിയന്‍ പുഷ്പരാജാണ് കളിയിലെ താരം.

Previous articleമാഞ്ചസ്റ്റർ യുണൈറ്റഡിൽ യുവതാരങ്ങൾക്ക് നല്ല കാലം, മാർഷ്യലിന് പുതിയ കരാർ
Next article” സികെ വിനീതും നർസരിയും കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടത് തീരാനഷ്ടം”