വെർണർ ഉടൻ തന്നെ ഗോളടിച്ചു തുടങ്ങും: ചെൽസി പരിശീലകൻ

Timo Werner Chelsea

ചെൽസിക്ക് വേണ്ടി ഗോൾ കണ്ടെത്താൻ വിഷമിക്കുന്ന സ്‌ട്രൈക്കർ ടിമോ വെർണർ ഉടൻ തന്നെ ഗോളടിച്ചു തുടങ്ങുമെന്ന് ചെൽസി പരിശീലകൻ തോമസ് ടുഹൽ. ഷെഫീൽഡ് യൂണൈറ്റഡിനെതിരായ മത്സരത്തിന് ശേഷം സംസാരിക്കുകയായിരുന്നു ചെൽസി പരിശീലകൻ. കഴിഞ്ഞ 14 പ്രീമിയർ ലീഗ് മത്സരങ്ങളിൽ ഗോൾ കണ്ടെത്താൻ ചെൽസി താരം ടിമോ വെർണറിന് ആയിട്ടില്ല. ഷെഫീൽഡ് യൂണൈറ്റഡിനെതിരെ ഗോളുകൾ നേടിയില്ലെങ്കിലും ആദ്യ ഗോളിന് അസിസ്റ്റ് നൽകിയതും ചെൽസിയുടെ വിജയ ഗോളിന് പെനാൽറ്റി നേടികൊടുത്തതും ടിമോ വെർണർ ആയിരുന്നു.

ഷെഫീൽഡ് യൂണൈറ്റഡിനെതിരായ താരത്തിനെ അസ്സിസ്റ്റ് മികച്ചതായിരുന്നെന്നും വെർണറുടെ മികച്ച തീരുമാനമാണ് ചെൽസിക്ക് പെനാൽറ്റി നേടികൊടുത്തതെന്നും ചെൽസി പരിശീലകൻ പറഞ്ഞു. ടോട്ടൻഹാമിനെതിരെയും വെർണർ പെനാൽറ്റി നേടി തന്നിട്ടുണ്ടെന്നും ഇത് താരത്തിന്റെ ആത്മവിശ്വാസം ഉയർത്തിയെന്നും തോമസ് ടുഹൽ പറഞ്ഞു. ഇത്തരത്തിൽ തരാം കളിക്കുകയാണെങ്കിൽ താരം ഉടൻ താന്നെ ഗോളുകൾ നേടുമെന്നും ചെൽസി പരിശീലകൻ കൂട്ടിച്ചേർത്തു.

Previous articleരോഹിത്തിന് മടക്ക ടിക്കറ്റ് നല്‍കി ജാക്ക് ലീഷ്
Next articleഒന്നാം റൗണ്ടിൽ ജയവുമായി ഹാലപ്പും സബലങ്കയും ക്വിറ്റോവയും ബിയാങ്കയും അടക്കമുള്ള പ്രമുഖർ