ആഴ്‌സണൽ മിഡ്ഫീൽഡർക്ക് മൂന്ന് മത്സരങ്ങളിൽ നിന്ന് വിലക്ക്

Photo: SkySports
- Advertisement -

ആഴ്‌സണൽ മിഡ്ഫീൽഡർ ലൂക്കാസ് ടോറിയക്ക് മൂന്ന് മത്സരങ്ങളിൽ നിന്ന് വിലക്ക് ഏർപ്പെടുത്തി ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ. കഴിഞ്ഞ ദിവസം നടന്ന ടോട്ടൻഹാമിനെതിരെയുള്ള പ്രീമിയർ ലീഗ് മത്സരത്തിനിടെ ലഭിച്ച ചുവപ്പ് കാർഡാണ് താരത്തിന് വിനയായത്. ചാമ്പ്യൻസ് ലീഗ് യോഗ്യതക്ക് വേണ്ടി പോരാടുന്ന ആഴ്‌സണലിന് ടോറിയയുടെ ചുവപ്പ് കാർഡ് തിരിച്ചടിയാണ്. അടുത്ത ആഴ്ച്ച നടക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ മത്സരവും ശേഷമുള്ള ന്യൂ കാസിലിനും എവർട്ടണും എതിരായ മത്സരവും താരത്തിന് നഷ്ട്ടമാകും.

വിലക്കിനെതിരെ ആഴ്‌സണൽ അപ്പീൽ നൽകിയെങ്കിലും അപ്പീൽ ഫുട്ബോൾ അസോസിയേഷൻ തള്ളുകയായിരുന്നു. ടോട്ടൻഹാമിനെതിരെ രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ ടോറിയക്ക് മത്സരത്തിന്റെ ഇഞ്ചുറി ടൈമിലാണ് റഫറി ചുവപ്പു കാർഡ് നൽകിയത്. ഡാനി റോസിനെ ഫൗൾ ചെയ്തതിനാണ് റഫറി ടോറിയക്ക് കാർഡ് കാണിച്ചത്.  മത്സരത്തിൽ ഇരു ടീമുകളും 1-1ന് സമനിലയിൽ പിരിഞ്ഞിരുന്നു.

Advertisement