എ എഫ് സി കപ്പ്, ശ്രീലങ്കയിൽ ചെന്നൈയിന് സമനില

- Advertisement -

എ എഫ് സി കപ്പ് പ്ലേ ഓഫിന്റെ ആദ്യ പാദത്തിൽ ചെന്നൈയിൻ എഫ് സിക്ക് സമനില. ഇന്ന് ശ്രീലങ്കയിൽ വെച്ച് നടന്ന പോരാട്ടത്തിൽ കൊളംബോ എഫ് സിയെ ആയിരുന്നു ചെന്നൈയിൻ നേരിട്ടത്. മത്സരം ഗോൾ രഹിതമായി അവസാനിച്ചു. മികച്ച പ്രകടനം കാഴ്ചവെക്കാൻ ചെന്നൈയിനോ കൊളംബോ എഫ് സിക്കോ ഇന്ന് ആയില്ല. ഗോൾ പിറന്നില്ല എന്ന് മാത്രമല്ല ഗോളിനുള്ള അവസരങ്ങളും അധികം ഇന്ന് കൊളംബോയിൽ ഉണ്ടായില്ല.

മലയാളി താരങ്ങളായ സി കെ വിനീതിനെയും മുഹമ്മദ് റാഫിയെയും ബെഞ്ചിൽ ഇരുത്തി ആയിരുന്നു ഇന്ന് ചെന്നൈയിൻ മത്സരം ആരംഭിച്ചത്. ഇരുവരും രണ്ടാം പകുതിയിൽ കളത്തിൽ എത്തിയെങ്കിലും കാര്യമായ വ്യത്യാസം സൃഷ്ടിക്കാൻ ഇരുവർക്കും ആയില്ല. അടുത്ത ആഴ്ച അഹമ്മദാബാദിൽ വെച്ചാണ് രണ്ടാം പാദ മത്സരം നടക്കുക. അന്ന് വിജയിച്ചാൽ മാത്രമെ ചെന്നൈയിന് എ എഫ് സി കപ്പ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടാൻ ആവുകയുള്ളൂ.

Advertisement