മൂന്ന് ന്യൂ കാസിൽ താരങ്ങൾക്ക് കൊറോണ വൈറസ് ബാധ

Newcastle United Steve Bruce
Photo: NUFC
- Advertisement -

മൂന്ന് ന്യൂ കാസിൽ താരങ്ങൾക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതായി ന്യൂ കാസിൽ പരിശീലകൻ സ്റ്റീവ് ബ്രൂസ്. കൂടാതെ സപ്പോർട്ടിങ് സ്റ്റാഫിലെ ഒരു അംഗത്തിനും കൊറോണ വൈറസ് സ്ഥിരീകരിച്ചതായി ന്യൂ കാസിൽ പരിശീലകൻ സ്ഥിരീകരിച്ചു. എന്നാൽ താരങ്ങളുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. വൈറസ് ബാധ സ്ഥിരീകരിച്ച താരങ്ങളെ എല്ലാം ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ടെന്നും കൂടുതൽ താരങ്ങളിലേക്ക് വൈറസ് ബാധ എത്തിയിട്ടില്ലെന്നാണ് കരുതുന്നതെന്നും ബ്രൂസ് പറഞ്ഞു.

കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ആരും തന്നെ ക്രിസ്റ്റൽ പാലസിനെതിരായ ന്യൂ കാസിലിന്റെ മത്സരത്തിൽ പങ്കെടുത്തിട്ടില്ലെന്ന് സ്റ്റീവ് ബ്രൂസ് വ്യക്തമാക്കി. പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ന്യൂ കാസിൽ യുണൈറ്റഡ് ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് ക്രിസ്റ്റൽ പാലസിനെ പരാജയപ്പെടുത്തിയിരുന്നു.

Advertisement