ജനുവരിയിൽ പുതിയ താരങ്ങളെ വാങ്ങില്ലെന്ന് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ

Photo:Twitter/@ManCity
- Advertisement -

പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി മികച്ച ഫോമിൽ എത്തിയില്ലെങ്കിലും ജനുവരിയിൽ പുതിയ താരങ്ങളെ ക്ലബ് സ്വന്തമാക്കില്ലെന്ന് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. ജനുവരിയിൽ പുതിയ താരങ്ങളെ സ്വന്തമാക്കുമോ എന്ന ചോദ്യത്തിന് മറുപടിയായാണ് പെപ് ഗ്വാർഡിയോള പുതിയ താരങ്ങളെ ജനുവരിയിൽ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റി ശ്രമിക്കുന്നില്ലെന്ന് വ്യക്തമാക്കിയത്.

നിലവിൽ തനിക്ക് ലഭിച്ച ടീമിൽ താൻ സന്തുഷ്ട്ടൻ ആണെന്നും എല്ലാ കിരീട പോരാട്ടത്തിനും ഈ ടീം മതിയെന്നും ഗ്വാർഡിയോള പറഞ്ഞു. നിലവിൽ പ്രീമിയർ ലീഗിൽ 8 മത്സരങ്ങൾ കഴിഞ്ഞപ്പോൾ മാഞ്ചസ്റ്റർ സിറ്റി പോയിന്റ് പട്ടികയിൽ പതിനാലാം സ്ഥാനത്താണ്. എന്നാൽ സീസണിൽ മികച്ച ഫോമിലേക്ക് ഉയരാതെ പോയ മാഞ്ചസ്റ്റർ സിറ്റിക്ക് മൂന്ന് മത്സരങ്ങളിൽ മാത്രമാണ് ജയിക്കാനായത്.

കഴിഞ്ഞ ദിവസം ചാമ്പ്യൻസ് ലീഗിൽ ഒളിംപ്യക്കോസിനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത ജോൺ സ്റ്റോൺസിന്റെ പ്രകടനത്തെ ഗ്വാർഡിയോള പ്രശംസിക്കുകയും ചെയ്തു.

Advertisement