ടെൻ ഹാഗും സാഞ്ചോയുമായി ഉടക്ക്!! മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കാനുള്ള ലെവലിൽ അല്ല എന്ന് കോച്ച്

Newsroom

മാഞ്ചസ്റ്റർ യുണൈറ്റഡ് ആഴ്സണലിനോട് പരാജയപ്പെട്ടതിനു പിന്നാലെ ക്ലബിൽ ഒരു പൊട്ടിത്തെറി നടക്കുകയാണ്‌. മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ടെൻ ഹാഗ് സാഞ്ചോയ്ക്ക് എതിരെ ഉയർത്തിയ വിമർശനം ആണ് വിവാദമായത്. ഇന്ന് സാഞ്ചോ മാച്ച് സ്ക്വാഡിൽ ഉണ്ടായിരുന്നില്ല. സാഞ്ചോ പരിശീലനത്തിൽ മോശമായിരുന്നു എന്നും മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കാൻ ഒരു ലെവൽ വേണം എന്നും അത് സാഞ്ചോക്ക് ഇല്ലാ എന്നും ടെൻ ഹാഗ് മത്സര ശേഷം പറഞ്ഞു.

സാഞ്ചോ 23 09 04 01 20 48 397

പ്രകടനങ്ങൾ മോശമായത് കൊണ്ടാണ് താൻ സാഞ്ചോയെ കളിപ്പിക്കാതെ ഇരുന്നത് എന്നും ടെൻ ഹാഗ് പറഞ്ഞു. ഈ പരാമർശത്തിന് പ്രതികരണവുമായി സാഞ്ചോയും എത്തി. നിങ്ങൾ കേൾക്കുന്നത് ഒന്നും വിശ്വസിക്കരുത് എന്നും താൻ പരിശീലനത്തിൽ തന്റെ എല്ലാം എപ്പോഴും നൽകാറുണ്ട് എന്നും സാഞ്ചോ പറഞ്ഞു.

പരിശീലക സംഘം പറയുന്ന എല്ലാം കേൾക്കും എന്നും അവരെടുക്കുന്ന തീരുമാനങ്ങൾ താൻ അംഗീകരിക്കും എന്നും സാഞ്ചോ പറഞ്ഞു. ടീമിനു വേണ്ടി പൊരുതുന്നത് താൻ തുടരും എന്നും ഇംഗ്ലീഷ് താരം പറഞ്ഞു.