“ഇതൊരു തുടക്കം മാത്രം, ലക്ഷ്യത്തിലേക്ക് ഇനിയും ഒരുപാട് ദൂരം ഉണ്ട്” – ടെൻ ഹാഗ്

20220904 231056

ഇന്നലെ ആഴ്സണലിനെതിരെ വിജയിച്ചു എങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡ് ടീം ഏറെ മെച്ചപ്പെടാൻ ഉണ്ട് എന്ന് പരിശീലകൻ എറിക് ടെൻ ഹാഗ്. ആരാധകർക്ക് സ്വപ്നങ്ങൾ കാണും എന്ന് തനിക്ക് അറിയാം. പക്ഷെ ഞങ്ങൾ ഒരു പ്രോസസിന്റെ തുടക്കത്തിൽ മാത്രമാണ്. ഇനിയും ഒരുപാട് ദൂരം പോകേണ്ടതുണ്ട്. ടെൻ ഹാഗ് പറഞ്ഞു.

ഈ മനോഭാവം നമ്മൾ മുന്നോട്ടു കൊണ്ടു പോകണം. ഈ പ്രക്രിയ ശരിയായ ദിശയിലേക്ക് കൊണ്ടുവരാൻ എല്ലാവരും അവരുടെ പരമാവധി എല്ലാ ദിവസവും നൽകേണ്ടതുണ്ട്. ടെൻ ഹാഗ് പറഞ്ഞു. ക്ലബ് ഇപ്പോൾ ഒരു നല്ല ദിശയിലാണ്. എന്നും ടെൻ ഹാഗ് പറഞ്ഞു.

താൻ സന്തോഷവാൻ ആണെന്നും ഇനി പന്ത് കുറച്ചു കൂടെ കൈവശം വെച്ച് കളിക്കാൻ ടീം പഠിക്കേണ്ടതുണ്ട് എന്നും ടെൻ ഹാഗ് പറഞ്ഞു ‌