ഡീഗോ കോസ്റ്റ പ്രീമിയർ ലീഗിലേക്ക് മടങ്ങി വരാൻ ഒരുങ്ങുന്നു

20220905 025327

ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് മടങ്ങി വരാൻ ഒരുങ്ങി മുൻ ചെൽസി താരം ഡീഗോ കോസ്റ്റ. ബ്രസീൽ ക്ലബ് അത്ലറ്റികോ മിനയിറോ വിട്ട ശേഷം ഫ്രീ ഏജന്റ് ആയ കോസ്റ്റയെ സ്വന്തമാക്കാൻ വോൾവ്സ് ആണ് ശ്രമിക്കുന്നത്. അരങ്ങേറ്റത്തിൽ സൗത്താപ്റ്റണിനു എതിരെ പുതിയ താരം സാസ കാലജ്ഡിസ്കിന് എ.സി.എൽ പരിക്കേറ്റു പുറത്തായതോടെയാണ് കോസ്റ്റയെ ടീമിൽ എത്തിക്കാൻ വോൾവ്സിന്റെ ശ്രമം.

33 കാരനായ കോസ്റ്റ ചൊവ്വാഴ്ച വോൾവ്സിൽ എത്തുകയും മെഡിക്കൽ ടെസ്റ്റിന് വിധേയൻ ആവുകയും ചെയ്യുമെന്നും ഇംഗ്ലീഷ് മാധ്യമമായ അത്ലറ്റിക് റിപ്പോർട്ടർ ഡേവിഡ് ഓർസ്റ്റെയിൻ റിപ്പോർട്ട് ചെയ്തു. താരത്തിന്റെ ശാരീരിക ക്ഷമതയും കായിക മികവും ബോധ്യമായ ശേഷം മാത്രമാവും വോൾവ്സ് താരവും ആയി കരാറിൽ ഒപ്പിടുക. പ്രീമിയർ ലീഗിൽ ചെൽസിക്ക് ആയി 120 മത്സരങ്ങൾ കളിച്ച കോസ്റ്റ അവർക്ക് ആയി 59 ഗോളുകളും 23 അസിസ്റ്റുകളും നേടിയിരുന്നു.