പ്രകടനങ്ങൾ ദയനീയം ആണെങ്കിലും ടെൻ ഹാഗിനെ പിന്തുണച്ച് ക്ലബ് ഉടമകൾ

Newsroom

ഇന്നലെ ചെൽസിയോട് ദയനീയമായി പരാജയപ്പെട്ടുവെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ടെൻ ഹാഗ് അടുത്ത സീസണിലും ക്ലബ്ബിൽ തുടരും. പുതിയ ക്ലബ്ബ് ഉടമകളായ ഇനിയോസും റാറ്റ്ക്ലിഫും ടെൻഹാഗിൽ പൂർണ്ണ വിശ്വാസം അർപ്പിക്കുന്നതായി ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Picsart 24 04 05 17 39 17 763

ഇന്നലത്തെ പരാജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത വർഷത്തേക്കുള്ള ചാമ്പ്യൻസ് യോഗ്യത പ്രതീക്ഷകൾ പൂർണമായും അവസാനിച്ച നിലയിലാണ്. ഇനി എട്ട് മത്സരങ്ങൾ മാത്രം സീസണൽ ബാക്കി ഒരു അത്ഭുതം കാണിക്കാൻ ആകുമോ എന്ന് സംശയമാണ്. ഇപ്പോൾ മാഞ്ചസ്റ്റർ ലീഗിൽ ആറാം സ്ഥാനത്താണുള്ളത്. ആറാം സ്ഥാനവും ഇപ്പോൾ ഭീഷണിയിലാണ്‌ ഇനി അടുത്ത മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ പ്രധാന വൈരികളായ ലിവർപൂളിനെ ആണ് നേരിടുന്നത്. ആ മത്സരത്തിലും പരാജയപ്പെടുകയാണെങ്കിൽ ടെൻഹാഗിന് മേലുള്ള സമ്മർദ്ദം വർദ്ധിക്കും.

ഇനി മാഞ്ചസ്റ്റർ മുന്നിലുള്ള ഏക പ്രതീക്ഷ എഫ് എ കപ്പ് ആണ്‌. എഫ് എ കപ്പ് കിരീടം നേടുക ആണെങ്കിൽ ആരാധകരുടെ പിന്തുണയും മാനേജ്മെൻറ് പിന്തുണയും പൂർണ്ണമായും ടെൻ ഹാഗിന് ലഭിക്കും. എന്നാൽ പരിക്കുകൾ ഏറെയുള്ളതിനാൽ ഇനി അങ്ങോട്ടുള്ള മത്സരങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എങ്ങനെ പ്രകടനം മെച്ചപ്പെടുത്തും എന്ന് ആരാധകർക്കും അറിയില്ല.

ടെൻഹാഗ് 24 04 05 17 39 02 061

മാഞ്ചസ്റ്റർ യുണൈറ്റഡ് ശരാശരി 20ന് മുകളിൽ ഷോട്ടുകളാണ് അവസാന ആഴ്ചകളിലെ മത്സരങ്ങളിൽ വഴങ്ങു കൊണ്ടിരിക്കുന്നത്‌. എത്ര വിമർശനങ്ങൾ നേരിടുന്നുണ്ട് എങ്കിലും യുണൈറ്റഡിൽ തന്നെ തുടരാനും ക്ലബ്ബിനെ വിജയത്തിലേക്ക് എത്തിക്കാനുമാണ് ടെൻ ഹാഗ് ആഗ്രഹിക്കുന്നത്. ക്ലബ് ഉടമകളും ടെൻ ഹാഗിന്റെ പ്രവർത്തനത്തിൽ പ്രതീക്ഷ അർപ്പിക്കുന്നവരാണ്. അടുത്ത ട്രാൻസ്ഫർ സീസണിൽ ടെൻ ഹാഗിനെ പിന്തുണച്ച് പ്രശ്‌നങ്ങൾ പരിഹരിക്കാൻ ആകുമെന്ന് ഇനിയോസ് ഗ്രൂപ്പ് വിശ്വസിക്കുന്നു