8 വർഷങ്ങൾക്ക് ശേഷമുള്ള ഇംഗ്ലീഷ് പ്രീമിയർ ലീഗ് തിരിച്ചു വരവ് ആഘോഷിച്ചു സണ്ടർലാന്റ്. തങ്ങളുടെ സ്റ്റേഡിയം ഓഫ് ലൈറ്റിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത 3 ഗോളുകൾക്ക് വെസ്റ്റ് ഹാം യുണൈറ്റഡിനെ അവർ തകർക്കുക ആയിരുന്നു. മുൻ ആഴ്‌സണൽ ക്യാപ്റ്റൻ ഗ്രാനിറ്റ് ശാക്ക ക്യാപ്റ്റൻ ആയി പുത്തൻ താരങ്ങളും ആയി കളത്തിൽ ഇറങ്ങിയ സണ്ടർലാന്റ് വെസ്റ്റ് ഹാമിനെ ഞെട്ടിക്കുക തന്നെയായിരുന്നു.
മത്സരത്തിൽ രണ്ടാം പകുതിയിൽ ആണ് ഗോളുകൾ പിറന്നത്. ചാമ്പ്യൻഷിപ്പ് പ്ലെ ഓഫ് ഫൈനലിൽ ഗോൾ നേടിയ മയെണ്ട ആൽഡറെറ്റയുടെ ക്രോസിൽ നിന്നു ഹെഡറിലൂടെ 61 മത്തെ മിനിറ്റിൽ സണ്ടർലാന്റിന് 8 വർഷത്തിന് ശേഷമുള്ള ആദ്യ പ്രീമിയർ ലീഗ് ഗോൾ സമ്മാനിച്ചു. 73 മത്തെ മിനിറ്റിൽ മറ്റൊരു ഹെഡറിലൂടെ ഗോൾ നേടിയ മുൻ ആഴ്‌സണൽ അക്കാദമി താരം ഡാൻ ബല്ലാർഡ് സണ്ടർലാന്റിന് രണ്ടാം ഗോളും സമ്മാനിച്ചു. 92 മത്തെ മിനിറ്റിൽ തലിബിയുടെ പാസിൽ നിന്നു ഗോൾ നേടിയ വിൽസൻ ഇസിഡോർ സണ്ടർലാന്റിന്റെ സ്വപ്ന ജയം പൂർത്തിയാക്കുക ആയിരുന്നു.