റഹീം സ്റ്റെർലിങ് ഉടൻ ചെൽസി താരം ആവും, ക്ലബും താരവും ആയി കരാറിൽ എത്തി

മാഞ്ചസ്റ്റർ സിറ്റിയുടെ ഇംഗ്ലീഷ് വിങർ റഹീം സ്റ്റെർലിങ് ഉടൻ ചെൽസി താരം ആവും. നിലവിൽ ട്രാൻസ്ഫറിന്റെ കാര്യത്തിൽ ചെൽസിയും സ്റ്റെർലിങും തമ്മിൽ ധാരണയായി. സ്റ്റെർലിങ് ചെൽസിയിൽ ഏറ്റവും പ്രതിഫലം പറ്റുന്ന താരം ആവും എന്നാണ് സൂചനകൾ.

20220707 030529

ഉടൻ തന്നെ മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും തമ്മിലുള്ള കരാർ പൂർത്തിയാകും എന്നാണ് സൂചനകൾ. ഏതാണ്ട് 45 മില്യൺ യൂറോ എങ്കിലും ചെൽസി താരത്തിന് ആയി നൽകേണ്ടി വരും എന്നാണ് അറിയുന്നത്. ലിവർപൂളിൽ നിന്നു എത്തിയ ശേഷം ഗാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയിൽ ഏറ്റവും പ്രാധാനപ്പെട്ട താരം ആയിരുന്നു സ്റ്റെർലിങ്.