ഹാളണ്ടിന് പകരം ഹാളർ! ക്ലബ് റെക്കോർഡ് തുകക്ക് സെബാസ്റ്റ്യൻ ഹാളർ ഡോർട്ട്മുണ്ടിൽ

Wasim Akram

20220707 022441
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറിയ എർലിങ് ഹാളണ്ടിന് പകരക്കാരനായി അയാക്സിൽ നിന്നു സെബാസ്റ്റ്യൻ ഹാളറിനെ ടീമിൽ എത്തിച്ചു ബൊറൂസിയ ഡോർട്ട്മുണ്ട്. ക്ലബ് റെക്കോർഡ് തുകയായ 35 മില്യൺ യൂറോക്ക് ആണ് താരം ജർമ്മൻ ക്ലബ്ബിൽ എത്തുന്നത്. നാലു വർഷത്തേക്ക് 2026 വരെയുള്ള കരാറിൽ ആണ് ഹാളർ സിഗ്നൽ ഇഡുന പാർക്കിൽ എത്തുന്നത്.

20220707 022913

ട്രാൻസ്ഫർ ജാലകം തുറന്നതിനു ശേഷം ഡോർട്ട്മുണ്ട് ഇത് വരെയായി ടീമിൽ എത്തിക്കുന്ന ഏഴാമത്തെ താരം ആണ് ഹാളർ. ഇംഗ്ലീഷ് ക്ലബ് വെസ്റ്റ് ഹാമിൽ നിന്നു ഡച്ച് ക്ലബ് അയാക്സിൽ എത്തിയ ഹാളർ ഒന്നര വർഷം കൊണ്ട് 66 കളികളിൽ നിന്നു 47 ഗോളുകൾ ആണ് അടിച്ചു കൂട്ടിയത്. കഴിഞ്ഞ ചാമ്പ്യൻസ് ലീഗിൽ 11 ഗോളുകളും ഐവറി കോസ്റ്റ് താരം നേടിയിരുന്നു. ഒരുപാട് ഗോളുകളും ആയി 28 കാരന് തങ്ങളുടെ മുന്നേറ്റം നയിക്കാൻ ആവും എന്നാണ് ഡോർട്ട്മുണ്ട് പ്രതീക്ഷ.