നോട്ടിങ്ഹാം ഫോറസ്റ്റ് നാലാം സൈനിംഗും പൂർത്തിയാക്കി

പ്രീമിയർ ലീഗിലേക്ക് തിരികെ എത്തിയ നോട്ടിങ്ഹാം ഫോറസ്റ്റ് അവരുടെ നാലാം സൈനിംഗും പൂർത്തിയാക്കി. മെയിൻസ് ക്ലബിന്റെ ഡിഫൻഡർ ആയ മൗസ നിയാഖാറ്റെയെ ആണ് ഫോറസ്റ്റ് സ്വന്തമാക്കിയത്. 26-കാരൻ ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിലെ ഫോറസ്റ്റിന്റെ നാലാമത്തെ സൈനിംഗാണ്. ക്ലബ്ബുമായി മൂന്ന് വർഷത്തെ കരാറിൽ ആണ് താരം ഒപ്പുവെച്ചത്.

2021/22 സീസണിൽ മെയിൻസ് എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യുന്നതിൽ നിയാഖാറ്റെക്ക് വലിയ പങ്കുണ്ടായിരുന്നു. 2018l ഫ്രഞ്ച് ലീഗ്1 സൈഡ് മെറ്റ്സിൽ നിന്ന് ആണ് താരം മൈൻസിൽ എത്തിയത്. ജർമ്മൻ ക്ലബിനായി 128 ബുണ്ടസ്ലിഗ മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. അണ്ടർ 19, 20, 21 എന്നീ വിഭാഗങ്ങളിൽ ഫ്രാൻസിനായും താരം കളിച്ചിട്ടുണ്ട്.