ജയമില്ലാതെ സ്പർസ്, വോൾവ്സിനോട് സമനില

Saiss Cropped Saiss Cropped 74cmw4c698xh1ot89099hxkv8
- Advertisement -

പ്രീമിയർ ലീഗിൽ ജയമില്ലാതെ സ്പർസ്. ഇന്ന് നടന്ന മത്സരത്തിൽ ആദ്യം ഗോളടിച്ചെങ്കിലും വോൾവ്സിനോട് സമനില വഴങ്ങേണ്ടി വന്നു ടോട്ടെൻഹാം ഹോട്ട്സ്പർസിന്. ഇരു ടീമുകളും ഓരോ ഗോൾ വീതമടിക്കുകയായിരുന്നു. മൊളിനേയ്ക്സിൽ ജോസെയും സംഘവും മുന്ന് പോയന്റ് ഉറപ്പിച്ചതിന് ശേഷമാണ് 86ആം മിനുട്ടിലെ വോൾവ്സിന്റെ ഗോൾ പിറക്കുന്നത്. സ്പർസിന് വേണ്ടി കളി തുടങ്ങി 57 സെക്കന്റിൽ താൻഗയ് നോമ്പെലെ ഗോളടിച്ചു.

ലെസ്റ്ററിനോടും ലിവർപൂളിനോടും പരാജയപ്പെട്ട സ്പർസ് ഒരു ജയം മാത്രം ലക്ഷ്യം വെച്ചാണ് ഇന്ന് കളത്തിലിറങ്ങിയത്. എന്നാൽ കളിയവസാനിക്കാൻ മിനുട്ടുകൾ ബാക്കി നിൽക്കെ പെഡ്രോ നെറ്റോയുടെ കോർണർ ഗോളാക്കി മാറ്റി റോമൻ സൈസെ സ്പർസിന്റെ തലവര മാറ്റി‌. കളിയുടെ എക്ട്രാ ടൈമിൽ പോർച്ചുഗീസ് താരം ഫാബിയോ സിൽവ ഒരു സുവർണാവസരം നഷ്ടമാക്കിയത് സ്പർസിന് ആശ്വാസമായി. പ്രീമിയർ ലീഗിൽ അഞ്ചാം സ്ഥാനത്താണ് സ്പർസ് ഉള്ളത്. സമനില പിടിച്ച വോൾവ്സ് 11ആം സ്ഥാനത്തും.

Advertisement