ബിഗ് സാമിന്റെ ബിഗ് ആൻഫീൽഡ് പോയിന്റ്

20201228 092143
- Advertisement -

ആൻഫീൽഡ് എല്ലാവർക്കും ഒരു പേടി സ്വപ്നമായിരിക്കാം. എന്നാൽ ബിഗ് സാം എന്ന് വിളിപ്പേരുള്ള സാം അലരഡൈസിന് ആൻഫീൽഡ് ഹോം ഗ്രൗണ്ട് പോലെയാണ്. റിലഗേഷൻ ബാറ്റിലിൽ പൊരുതുന്ന വെസ്റ്റ് ബ്രോമിനെയും കൂട്ടിചെന്ന് ലിവർപൂളിനെ സമനില പിടിക്കാൻ ഇന്നലെ ബിഗ് സാമിനായി. അവസാന നാലു തവണ നാലു വ്യത്യസ്ത ടീമുമായി വന്നിട്ടും ബിഗ് സാം ആൻഫീൽഡിൽ പരാജയം അറിഞ്ഞിട്ടില്ല.

ഇന്നലെ തീർത്തും ഡിഫൻസിൽ ഊന്നി കളിച്ച് ലിവർപൂളിന് തളയ്ക്കാൻ സാമിന്റെ ബെസ്റ്റ് ബ്രോമിനായി. ആദ്യ പകുതിയിൽ മാനെയിലൂടെ ലിവർപൂൾ മുന്നിൽ എത്തിയപ്പോൾപൂളിന് കാര്യങ്ങൾ എളുപ്പമായിരിക്കും എന്നാണ് എല്ലാവരും കരുതിയത്. എന്നാൽ സാമിന് വേറെ പദ്ധതികൾ ഉണ്ടായിരുന്നു. രണ്ടാം പകുതിക്ക് അവസാനം നൈജീരിയൻ താരം അജയിയിലൂടെ വെസ്റ്റ് ബ്രോം സമനില നേടി. മുമ്പ് ക്രിസ്റ്റൽ പാലസ്, എവർട്ടൺ, സണ്ടർലാന്റ് എന്നീ ടീമുകളുമായി വന്നാണ് ബിഗ് സാം ലിവർപൂളിനെ വിറപ്പിച്ചത്. എന്തായാലും ഒന്നാം സ്ഥാനത്ത് ലീഡ് ഉയർത്താനുള്ള സുവർണ്ണാവസരം ആണ് ലിവർപൂൾ ഇന്നലെ നഷ്ടപ്പെടുത്തിയത്.

Advertisement