കെയ്‌നും സണും ഇല്ലാതെ വർഷങ്ങൾക്ക് ശേഷം ഒരു വിജയവുമായി സ്പർസ്‌

specialdesk

ഇന്നലെ ലണ്ടൻ ഡർബിയിൽ ടോട്ടൻഹാം ഹോട്സ്പർ ഫുൾഹാമിനെ പരാജയപ്പെടുത്തിയിരുന്നു. ഈ വിജയത്തിന് ഒരു പ്രത്യേകത കൂടെയുണ്ട്. സൂപ്പർ താരങ്ങളായ ഹാരി കെയ്‌നും സണും ഇല്ലാതെയാണ് സ്പർസ്‌ വിജയം കണ്ടത്. 2013-14 സീസണിന് ശേഷം സ്പർസ്‌ വിജയിച്ച പ്രീമിയർ ലീഗ് മത്സരങ്ങളിൽ എല്ലാം ഈ രണ്ടു താരങ്ങളിൽ ഒരാൾ എങ്കിലും ടീമിൽ ഇടം നേടിയിരുന്നു. 2013-14 സീസണിന് ശേഷം ആദ്യമായാണ് സ്പർസ്‌ ഇവർ രണ്ടു പേരും ടീമിൽ ഇല്ലാതെ വിജയം കാണുന്നത്.

പരിക്ക് മൂലം മാർച്ചു വരെ കളത്തിനു പുറത്തിരിക്കുകയാണ് ഹാരി കെയ്ൻ. എന്നാൽ ഏഷ്യ കപ്പിൽ പങ്കെടുക്കുന്നതിനാലാണ് സൺ ടീമിൽ നിന്നും വിട്ടുനിൽക്കുന്നത്. 2009ൽ ടീമിൽ അരങ്ങേറിയെങ്കിലും 2013മുതലാണ് കെയ്ൻ സ്പർസ്‌ ടീമിൽ സ്ഥിരാംഗമായത്. 2015ൽ ആണ് സൺ സ്പര്സിനു വേണ്ടി അരങ്ങേറിയത്.