ന്യൂകാസിലിനെ പിറകിലാക്കി സ്പർസ് നാലാം സ്ഥാനത്ത്

Newsroom

Picsart 23 02 20 00 08 02 893
Download the Fanport app now!
Appstore Badge
Google Play Badge 1

വെസ്റ്റ്ഹാമിനെതിരായ ലണ്ടൺ ഡർബി ജയിച്ചു കൊണ്ട് സ്പർസ് പ്രീമിയർ ലീഗ് ടേബിളിൽ നാലാം സ്ഥാനത്തേക്ക് കയറി. ഞായറാഴ്ച നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ വെസ്റ്റ് ഹാം യുണൈറ്റഡിനെതിരെ ടോട്ടൻഹാം ഹോട്‌സ്‌പർ 2-0 ന് ആണ് വിജയിച്ചത്. എമേഴ്‌സൺ റോയൽ, സോൺ ഹ്യൂങ്-മിൻ എന്നിവരുടെ ഗോളുകളാണ് ഹോം ടീമിന്റെ വിജയം ഉറപ്പിച്ചത്‌.

സ്പർസ് 23 02 20 00 08 16 987

കളിയിൽ ആധിപത്യം പുലർത്തിയെങ്കിലും ആദ്യ പകുതിയിൽ ഗോൾ കണ്ടെത്താൻ സ്പർസിനായില്ല. 56-ാം മിനിറ്റിൽ എമേഴ്‌സൺ റോയൽ സ്പർസിന് ലീഡ് നൽകി. 16 മിനിറ്റുകൾക്ക് ശേഷം, പകരക്കാരനായി എത്തിയ സോൺ ഹ്യൂങ്-മിൻ ഹാരി കെയ്‌നിന്റെ അസിസ്റ്റിൽ നിന്ന് മികച്ച ഷോട്ടിലൂടെ ലീഡ് ഇരട്ടിയാക്കി.

ജയത്തോടെ 42 പോയിന്റുമായി ന്യൂകാസിൽ യുണൈറ്റഡിനെ മറികടന്ന് ടോട്ടൻഹാം പ്രീമിയർ ലീഗ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് ഉയർന്നു. അതേസമയം, വെസ്റ്റ് ഹാം റിലഗേഷൻ പോരാട്ടം തുടരുകയാണ്.20 പോയിന്റുമായി 18-ാം സ്ഥാനത്താണ് അവർ ഉള്ളത്