“ആദ്യ മത്സരത്തിൽ ബെഞ്ചിൽ ഇരിക്കേണ്ടി വരുമെന്ന് കരുതിയില്ല” – ഡി ലിറ്റ്

- Advertisement -

യുവന്റസിന്റെ ലീഗിലെ ആദ്യ മത്സരത്തിൽ ആദ്യ ഇലവനിൽ എത്താതിരുന്നത് അപ്രതീക്ഷിതം ആയിരുന്നു എന്ന് ഡച്ച് സെന്റർ ബാക്ക് ഡി ലിറ്റ്. ഇന്നലെ സീരി എയിലെ ആദ്യ മത്സരത്തിൽ യുവന്റസ് പാർമയെ നേരിട്ടപ്പോൾ ബൊണൂചിയും കെല്ലിയ്നിയും ആയിരുന്നു സെന്റ്ർ ബാക്ക് കൂട്ടുകെട്ട് ആയത്. എന്നാൽ ട്രെയിനിങ് സെഷനിൽ ഇത് മനസ്സിലായില്ല എന്നും ആദ്യ ഇലവനിൽ ഉണ്ടാകുമെന്നാണ് കരുതിയത് എന്നും ഡി ലിറ്റ് പറഞ്ഞു.

ബൊണൂചിയും കെല്ലിയ്നിയും ലോകത്തെ ഏറ്റവും മികച്ച സെന്റർ ബാക്കാണ് അവരെ മാറ്റി ആദ്യ ഇലവനിൽ നേരിട്ട എത്തണം എന്നല്ല താൻ പറയുന്നത് എന്ന് പറഞ്ഞ ഡി ലിറ്റ് തനിക്ക് അവർക്ക് പകരക്കാരൻ ആകാൻ ഉടൻ ആകുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു. ഈ സീസണിൽ തന്നെ ആദ്യ ഇലവനിലെ സെന്റർ ബാക്ക് ആകാൻ തനിക്ക് ആകുമെന്നും ഡി ലിറ്റ് പറഞ്ഞു. ഡി ലിറ്റ് മാത്രമല്ല യുവന്റസ് പുതിയ സൈനിംഗ് ആരും ആദ്യ മത്സരത്തിൽ ആദ്യ ഇലവനിൽ ഉണ്ടായിരുന്നില്ല

Advertisement