നാലാമത് എത്താനുള്ള അവസരം കളഞ്ഞ് സ്പർസ്

Newsroom

ചാമ്പ്യൻസ് ലീഗ് യോഗ്യത സ്ഥാനമായ നാലാം സ്ഥാനത്ത് എത്താനുള്ള അവസരം സ്പർസ് നഷ്ടപ്പെടുത്തി. ഇന്ന് ന്യൂകാസിൽ യുണൈറ്റഡിനെ നേരിട്ട മൗറീനോയുടെ ടീം 86 മിനുട്ട് മുന്നിട്ടു നിന്ന ശേഷമാണ് വിജയം കളഞ്ഞത്. 2-2 എന്ന സ്കോറിലാണ് മത്സരം അവസാനിച്ചത്. 28ആം മിനുട്ടിൽ ജോലിങ്ടണിലൂടെ ന്യൂകാസിൽ യുണൈറ്റഡ് ആണ് മുന്നിൽ എത്തിയത്.

പക്ഷെ പെട്ടെന്ന് പിറന്ന കെയ്നിന്റെ ഇരട്ട ഗോളുകൾ സ്പർസിന് ലീഡ് നൽകി. 30, 34 മിനുറ്റുകളിൽ ആയിരുന്നു കെയ്നിന്റെ ഗോളുകൾ. 2-1ന് മുന്നിൽ എത്തിയ സ്പർസ് പിന്നീട് കിട്ടിയ അവസരങ്ങൾ മുതലെടുക്കാഞ്ഞത് വലിയ പ്രശ്നമായി. 86ആം മിനുട്ടിൽ വില്ലോക്കിലൂടെ സമനില നേടിക്കൊണ്ട് ന്യൂകാസിൽ സ്പർസിന് നിരാശ നൽകി. ഇന്ന് വിജയിച്ചിരുന്നു എങ്കിൽ സ്പർസ് നാലാമത് എത്തിയേനെ. ഇപ്പൊൾ 49 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് സ്പർസ് ഉള്ളത്.