സാറ്റ് തിരൂരിന് വലിയ വിജയം

Img 20210404 Wa0098

കേരള പ്രീമിയർ ലീഗിൽ സാറ്റ് തിരൂരിന് വിജയം. ഇന്ന് തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ വെച്ച് എഫ് സി കേരളയെ നേരിട്ട സാറ്റ് തിരൂർ എതിരില്ലാത്ത നാലു ഗോളുകളുടെ വിജയമാണ് നേടിയത്. അദീബ് ബഷീറിന്റെ ഇരട്ട ഗോളുകളാണ് സാറ്റിന് വലിയ വിജയം നൽകിയത്. 27ആം മിനുട്ടിൽ മുഹമ്മദ് നിഷാം ആണ് സാറ്റിന്റെ ആദ്യ ഗോൾ നേടിയത്. രണ്ടാം പകുതിയിൽ ആയിരുന്നു ബാക്കി മൂന്ന് ഗോളുകളും.

61ആം മിനുട്ടിൽ നാസർ ലീഡ് ഇരട്ടിയാക്കി. പിന്നാലെ 74ആം മിനുട്ടിലും 81ആം മിനുട്ടിലുമാണ് അദീബ് ബഷീർ ഗോളുകൾ നേടിയത്. ബഷീർ തന്നെയാണ് മാൻ ഓഫ് ദി മാച്ച് ആയതും. സാറ്റ് തിരൂരിന്റെ സീസണിലെ ആദ്യ വിജയം ആണിത്. ഇതിനു മുമ്പ് കളിച്ച മൂന്ന് മത്സരങ്ങളിലും സാറ്റിന് ജയിക്കാൻ ആയിരുന്നില്ല. 4 മത്സരങ്ങളിൽ അഞ്ചു പോയിന്റാണ് സാറ്റിന് ഉള്ളത്. എഫ് സി കേരള കളിച്ച മൂന്ന് മത്സരങ്ങളും പരാജയപ്പെട്ടു.