വൻ തിരിച്ചുവരവുമായി സൗതാമ്പ്ടൺ, രണ്ട് ഗോളിന് പിറകിൽ നിന്ന ശേഷം വിജയം

20210404 202631

പ്രീമിയർ ലീഗിൽ ഇന്ന് നടന്ന ക്ലാസിക് പോരാട്ടത്തിൽ സൗതാമ്പ്ടണ് വിജയം. സൗതാമ്പ്ടന്റെ ഹോം ഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിൽ തുടക്കത്തിൽ രണ്ടു ഗോളുകൾക്ക് പിറകിൽ പോയ ശേഷമാണ് സൗതാമ്പ്ടൺ തിരിച്ചടിച്ച് വിജയിച്ചത്. എതിരാളികളായ ബേർൺലി 12ആം മിനുട്ടിൽ തന്നെ ലീഡ് എടുത്തു. ഒരു പെനാൾട്ടിയിൽ നിന്ന് ക്രിസ് വൂഡാണ് ഗോൾ നേടിയത്‌. 28ആം മിനുട്ടിൽ രണ്ടാം ഗോളും ബേർൺലി നേടി. വൈദ്രയുടെ വക ആയിരുന്നു ഗോൾ.

ഇതിനു ശേഷമാണ് തിരിച്ചടി തുടങ്ങിയത്. 31ആം മിനുട്ടിൽ ആംസ്റ്റ്രോങിന്റെ സ്ട്രൈക്ക് സൗതാമ്പ്ടന്റെ തിരിച്ചുവരവിന് തുടക്കം കുറിച്ചു. 42ആം മിനുട്ടിൽ ഇംഗ്സിന്റെ വക രണ്ടാം ഗോൾ. അതോടെ സൗതാമ്പ്ടൺ സ്കോഎ 2-2 എന്നാക്കി. 66ആം മിനുട്ടിൽ റെഡ്മുണ്ട് സൗതാമ്പ്ടന്റെ തിരിച്ചുവരവ് പൂർത്തിയാക്കി. വിജയം സൗതാമ്പ്ടണെ 36 പോയിന്റുമായി 13ആം സ്ഥാനത്ത് എത്തിച്ചു.