അവസാനം പുതിയ പരിശീലകനായി, പൊസ്റ്റെകൊഗ്ലു ഇനി സ്പർസിന്റെ അമരത്ത്!!

Newsroom

സെൽറ്റിക് പരിശീലകൻ ആഞ്ച് പൊസ്റ്റെകൊഗ്ലു ഇമനി സ്പർസിന്റെ പരിശീലകൻ. ടോട്ടനംവും പൊസ്റ്റെകൊഗ്ലുവുമായി 2027വരെയുള്ള കരാർ ഒപ്പുവെച്ചു. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വന്നു. സെൽറ്റികിനൊപ്പം ഡൊമെസ്റ്റിക് ഡബിൾ നേടിയാണ് അദ്ദേഹം സ്പർസിലേക്ക് വരുന്നത്.

20230602 203456

സ്പർസിന് ഏറ്റവും അനുയോജ്യനായ പരിശീലകനാന് ആഞ്ചെ എന്ന് സ്പർസ് ക്ലബ് ഉടൻ ഡാനി ലെവി പറഞ്ഞു. സ്പർസ് നിരവധി പരിശീലകരുമായി ചർച്ചകൾ നടത്തിയ ശേഷമാണ് ആഞ്ചെ പോസ്റ്റെകൊഗ്ലുവിൽ എത്തിയത്‌. സീസൺ പകുതിക്ക് വെച്ച് കോണ്ടെ ക്ലബിനോട് വിടപറഞ്ഞ ശേഷം സ്പർസ് സ്ഥിര പരിശീലകൻ ഇല്ലാതെ ആണ് മുന്നോട്ടു പോയത്. യൂറോപ്യൻ യോഗ്യത നേടാൻ ആകാത്തതിനാൽ ക്ലബ് എങ്ങനെ ട്രാൻസ്ഫർ വിൻഡോയിൽ നല്ല താരങ്ങളെ ആകർഷിക്കും എന്ന് കണ്ടറിയണം.

Subscribe to our YouTube Channel: