യുവ ഫുൾബാക്ക് കെയ്ല്‍ വാൽകർ പീറ്റേഴ്സിന് ടോട്ടൻഹാമിൽ പുതിയ കരാർ. ഇരുപത്തി ഒന്നുകാരനായ കെയ്ല്‍ 2023 വരെ ക്ലബിൽ നിൽക്കാൻ ആവുന്ന കരാറാണ് ഒപുവെച്ചത്. ഈ സീസണിൽ ആണ് കെയ്ല്‍ പൊചടീനോ ടീമിലെ സ്ഥിരം സാന്നിദ്ധ്യമായി മാറുന്നത്. ഇതുവരെ ഈ സീസണിൽ 12 മത്സരങ്ങളിൽ കെയ്ല്‍ കളിച്ചിട്ടുണ്ട്. ലെസ്റ്ററിനെതിരായ അവസാന മത്സരത്തിലും ഈ യുവതാരം ഉണ്ടായിരുന്നു.
സ്പർസിന്റെ അക്കാദമിയിലൂടെ ആണ് കെയ്ല്‍ വളർന്നു വന്നത്. കഴിഞ്ഞ സീസണിൽ താരം 9 മത്സരങ്ങളിൽ സ്പർസിനായി കളിച്ചിരുന്നു. ഇംഗ്ലീഷ് ടീം അണ്ടർ 21 ലോക കിരീടം നേടിയപ്പോൾ ആ ടീമിന്റെ പ്രധാന ഭാഗവുമായിരുന്നു കെയ്ല്‍.