കെയ്നും ബെയ്ലും ആഘോഷമാക്കി, പാലസിനെതിരെ സ്പർസിന് വൻ വിജയം

20210308 101937
- Advertisement -

ലണ്ടണിലെ രണ്ടു ക്ലബുകൾ നേർക്കുനേർ വന്ന മത്സരത്തിൽ ക്രിസ്റ്റൽ പാലസിന് വലിയ വിജയം. ഇന്നലെ നടന്
മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകളുടെ വിജയം നേടാൻ സ്പർസിനായി. ഹാരി കെയ്ൻ ആണ് കളിയിലെ താരമായത്‌. രണ്ടു ഗോളുകളും രണ്ട് അസിസ്റ്റും ഹാരി കെയ്ൻ സംഭാവന ചെയ്തു. ഗരെത് ബെയ്ലും ഇരട്ട ഗോൾ നേടി.

ബെയ്ല് ആണ് ഗോളടി തുടങ്ങിയത്. കെയ്നിന്റെ പാസിൽ നിന്ന് ഒരു ടാപിന്നിലൂടെ ആയിരുന്നു ആദ്യ പകുതിയിലെ ബെയ്ലിന്റെ ഗോൾ. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഒരു ഹെഡറിലൂടെ ബെന്റകെ പാലസിന് സമനില നൽകി. വൻ ലീപിലൂടെ ഉയർന്ന ശേഷമായിരുന്നു ബെന്റകയുടെ ഹെഡർ. രണ്ടാം പകുതിയുടെ തുടക്കത്തിൽ ബെയ്ല് വീണ്ടും ഗോൾ നേടി സ്പർസിന് ലീഡ് തിരികെ നൽകി. കെയ്ൻ ആണ് ഒരു ഹെഡറിലൂടെ ഗോൾ അവസരം ഒരുക്കിയത്‌.

52ആം മിനുട്ടിൽ കെയ്ൻ കളിയിലെ ഏറ്റവും മികച്ച ഗോളുമായി തന്റെ ഗോളടി തുടങ്ങി. ബോക്സിന് പുറത്തു നിന്നുള്ള കേർവിംഗ് ഷോട്ട് ഈ സീസണിലെ തന്നെ ഏറ്റവും മികച്ച സ്ട്രൈക്കുകളിൽ ഒന്നാണ്. 76ആം മിനുട്ടിൽ സോണിന്റെ അസിസ്റ്റിൽ നിന്ന് കെയ്ൻ സ്പർസിന്റെ നാലാം ഗോളും നേടി. ഈ വിജയം സ്പർസിനെ 45 പോയിന്റുമായി ആറാം സ്ഥാനത്തേക്ക് എത്തിച്ചു.

Advertisement