സെൽഫ് ഗോളിൽ രക്ഷപ്പെട്ട് സ്പർസ്

- Advertisement -

പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ടോട്ടനത്തിന് വിജയം. എവർട്ടണെ നേരിട്ട സ്പർസ് എതിരില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. സെൽഫ് ഗോളാണ് സ്പർസിന് ജയം നൽകിയത്. ലോക ഫുട്ബോളിലെ മികച്ച പരിശീലകരിൽ രണ്ട് പേരായ മൗറീനോയും ആഞ്ചലോട്ടിയും നേർക്കുനേർ വന്ന മത്സരം അത്ര ആവേശകരമായിരുന്നില്ല. ആദ്യ പകുതിയിലാണ് സെൽഫ് ഗോൾ പിറന്നത്.

മത്സരത്തിൽ 24ആം മിനുട്ടിൽ ആയിരുന്നു സെൽഫ് ഗോൾ. മൈക്കിൾ കീനിന്റെ വകയായിരുന്നു സെൽഫ്. മത്സരത്തിനിടയിൽ സ്പർസ് താരങ്ങളായ ലോറിസും സോണൂം തമ്മിൽ വാക്കേറ്റമുണ്ടായത് മത്സരത്തിന്റെ മാറ്റ് കുറച്ചു. ഈ വിജയത്തോടെ സ്പർസ് 48 പോയന്റുമായി എട്ടാം സ്ഥാനത്ത് എത്തി. 44 പോയന്റുമായി എവർട്ടൺ 11ആം സ്ഥാനത്താണ് ഉള്ളത്.

Advertisement