ഇന്ന് ചെൽസി നിരയിൽ കാന്റെ ഉണ്ടാവില്ല

Photo:Twitter/@Goal

ഇന്ന് പ്രീമിയർ ലീഗിൽ നിർണായക പോരാട്ടത്തിൽ ക്രിസ്റ്റൽ പാലസിനെ നേരിടുന്ന ചെൽസിക്ക് ഒപ്പം രണ്ട് പ്രധാന മധ്യനിര താരങ്ങൾ ഉണ്ടാകില്ല. കൊവാചിചും കാന്റെയും ഇന്ന് ടീമിനൊപ്പം ഉണ്ടാകില്ല എന്ന് പരിശീലകൻ ലമ്പാർഡ് തന്നെയാണ് അറിയിച്ചത്. വാറ്റ്ഫോർഡിനെതിരായ മത്സരത്തിൽ ഏറ്റ ഹാംസ്ട്രിങ് ഇഞ്ച്വറിയാണ് കാന്റെയും പ്രശ്നം. കാന്റെ ഒരാഴ്ച എങ്കിലും പുറത്തിരിക്കും.

വെസ്റ്റ് ഹാമിനെതിരായ മത്സരത്തിൽ ആയിരുന്നു കൊവാചിചിന് പരിക്കേറ്റത്. താരം പരിശീലനം പുനരാരംഭിച്ചു എങ്കിലും ഇന്ന് ഉണ്ടാകില്ല. യുവതരാമ തിമോരിയും പരിക്ക് കാരണം ടീമിൽ ഉണ്ടാകില്ല എന്ന് ലമ്പാർഡ് പറഞ്ഞു. എന്നാൽ കാന്റെയുടെ അഭാവത്തിൽ ജോർഗീഞ്ഞോ തിരികെ ആദ്യ ഇലവനിൽ എത്തുമോ എന്ന് ലമ്പാർഡ് വ്യക്തമാക്കിയില്ല. ചാമ്പ്യൻസ് ലീഗ് യോഗ്യത പോരാട്ടത്തിൽ ഉള്ള ചെൽസിക്ക് ഇന്ന് വിജയം നിർബന്ധമാണ്.

Previous articleപ്രീമിയർ ലീഗിൽ പുതുതായി ആർക്കും കൊറോണ പോസിറ്റീവ് ഇല്ല
Next articleസെൽഫ് ഗോളിൽ രക്ഷപ്പെട്ട് സ്പർസ്