സ്വന്തം മൈതാനത്തും രക്ഷയില്ല, സ്പർസിന് സമനില മാത്രം

- Advertisement -

സ്വന്തം മൈതാനത്തും രക്ഷയില്ലാതെ ടോട്ടനം ഹോട്ട്സ്പർസ്. ഷെഫീൽഡ് യുണൈറ്റഡിന് എതിരെ 1-1 ന്റെ സമനില നേടാൻ മാത്രമാണ് അവർക്കായത്. നിലവിൽ 14 പോയിന്റുള്ള സ്പർസ് ലീഗിൽ 12 ആം സ്ഥാനത്താണ്.

ആദ്യ പകുതിയിൽ പന്ത് കൂടുതൽ കൈവശം വച്ചെങ്കിലും ഷെഫീൽഡ് ആണ് ഗോളിന് കൂടുതൽ അവസരം സൃഷ്ടിച്ചത്. ഒരു തവണ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയത് ഷെഫീൽഡിന് നിർഭാഗ്യമായി. രണ്ടാം പകുതിയിൽ അൽപം ഭാഗ്യത്തിന്റെ തുണയോടെ സ്പർസ് കളിയിൽ ലീഡ് എടുത്തു. 58 ആം മിനുട്ടിൽ സോണ് ആണ് ഗോൾ നേടിയത്. 62 ആം മിനുട്ടിൽ ഷെഫീൽഡ് ഗോൾ നേടിയെങ്കിലും VAR ഗോൾ അനുവദിച്ചില്ല. നേരിയ വിത്യാസത്തിനാണ് ഷെഫീൽഡിന്റെ ഗോൾ നഷ്ടമായത്.

78 ആം മിനുട്ടിൽ പക്ഷെ ഷെഫീൽഡ് അർഹിച്ച ഗോൾ നേടി സ്കോർ 1-1 ആക്കി. ജോർജ് ബാൽടോക് ആണ് ഗോൾ നേടിയത്. പിന്നീട് ഇരു ടീമുകൾക്കും കാര്യമായി ഒന്നും ചെയ്യാനായില്ല.

Advertisement