“ടോട്ടൻഹാം വലിയ പ്രതിസന്ധിയിലാണ്”

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ടോട്ടൻഹാം വലിയ പ്രതിസന്ധിയിൽ ആണ് ഇപ്പോൾ ഉള്ളത് എന്ന് ടോട്ടൻഹാം മഷ്യനിര താരം എറിക് ഡയർ. അവസാന രണ്ട് മത്സരങ്ങളിൽ വലിയ പരാജയം തന്നെയാണ് ടോട്ടൻഹാം നേരിട്ടത്. ബ്രൈറ്റനോട് 3-0ന്റെയും ബയേണെതിരെ 7-2ന്റെയും പരാജയമായിരുന്നു സ്പർസ് നേരിട്ടത്. ഇതേ പോലെ തോൽക്കുന്നത് സാധാരണ കാര്യമല്ല എന്ന് എറിക് ഡയർ പറഞ്ഞു.

തങ്ങൾ ഇതുവരെ കടന്നു പോയതിൽ വെച്ച് ഏറ്റവും മോശം സമയാണ് ഇതെന്നും താരം പറഞ്ഞു. എല്ലാവരും ഒരുമിച്ചു നിന്ന് പൊരുതിയാൽ മാത്രമേ ഇതിൽ നിന്ന് ടോട്ടൻഹാമിന് രക്ഷപ്പെടാൻ ആവുകയുള്ളൂ എന്നും ഡയർ പറഞ്ഞു. ഇപ്പോൾ ലീഗിൽ എട്ടു മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഒമ്പതാം സ്ഥാനത്തു നിൽക്കുകയാണ് ടോട്ടൻഹാം.