“താൻ 100% സ്പർസിനായി സമർപ്പിക്കുന്നുണ്ട്” കോണ്ടെ

20220514 122909

ടോട്ടനം ഹോട്‌സ്‌പറിൽ തന്നെ താൻ തുടരും എന്ന് അന്റോണിയോ കോണ്ടെ പറയുന്നു. താൻ “100 ശതമാനവും അതിലധികവും” ക്ലബ്ബിനോട് പ്രതിജ്ഞാബദ്ധനാണെന്ന് കോണ്ടെ മാധ്യമങ്ങളോട് പറഞ്ഞു. കോണ്ടെ ക്ലബ് വിടും എന്ന അഭ്യൂഹങ്ങൾ ഉയരുന്നതിനിടെ ആണ് പരിശീലകന്റെ പ്രതികരണം.

ഞാൻ ക്ലബ്ബിൽ വന്ന നിമിഷം മുതൽ ഞാൻ പൂർണ്ണമായും എന്റെ മനസ്സും പ്രവർത്തനങ്ങളും ഈ ക്ലബിനായി സമർപ്പിച്ചിട്ടുണ്ട്. 100 ശതമാനവും അതിൽ കൂടുതലും ഞാൻ ഈ ക്ലബിനായി നൽകുന്നുണ്ട് എന്നും കോണ്ടെ പറഞ്ഞു.

ഞാൻ വളരെ വികാരാധീനനാണ്, ഞാൻ ഇങ്ങനെയാണ്. ഞാൻ ജോലി ചെയ്യുന്ന ക്ലബിൽ പൂർണ്ണമായും മുഴുകാൻ ആണ് ഞാൻ താലപര്യപ്പെടുന്നു എന്നും കോണ്ടെ പറഞ്ഞു.