ആശങ്കകൾ അകറ്റണം, സ്പർസിന് ഇന്ന് ജയിച്ചേ തീരൂ

പ്രീമിയർ ലീഗിൽ തുടർച്ചയായ തിരിച്ചടികൾ നേരിടുന്ന ടോട്ടനം ഹോട്സ്പർസിന് ഇന്ന് നിർണായക മത്സരം. ലീഗിലെ അവസാന സ്ഥാനക്കാരായ വാറ്റ്ഫോഡിന് എതിരെയാണ് അവർക്ക് ഇന്ന് മത്സരം. സ്പർസ് സ്റ്റേഡിയത്തിൽ ഇന്ന് ഇന്ത്യൻ സമയം രാത്രി 7.30 നാണ് മത്സരം കിക്കോഫ്.

ലീഗിലെ ദുർബലരായ ബ്രയ്റ്റനോട് എതിരില്ലാത്ത 3 ഗോളിന് തോറ്റ സ്പർസിന് ഇനിയൊരു തോൽവി താങ്ങാനാവില്ല. അതുകൊണ്ട് തന്നെ ഇന്ന് ജയിക്കുക എന്നതിൽ കുറഞ്ഞ ഒരു ലക്ഷ്യവും അവർക്ക് ഉണ്ടാവില്ല. പ്രീമിയർ ലീഗിൽ ഇതുവരെ ഒരു ജയം പോലും നേടാത്ത ഏക ടീം എന്ന നാണകേടുള്ള വാറ്റ്ഫോഡ് ആ നാണക്കേട് മാറ്റാൻ തുനിഞ്ഞിറങ്ങിയാൽ അവർക്ക് കാര്യങ്ങൾ എളുപ്പമാക്കാൻ ഇടയില്ല.

പരിക്കേറ്റ ഗോളി ലോറിസിന്റെ പകരം ഗാസനിഗ ആയിരിക്കും ഇത്തവണ സ്പർസ് ഗോളിൽ. സ്പർസിൽ മറ്റ്‌ പ്രധാന താരങ്ങൾക്ക് കാര്യമായ ഫിറ്റ്നസ് പ്രശ്നങ്ങൾ ഇല്ല. വാറ്റ്ഫോഡിൽ ട്രോയ് ഡീനി പരിക്ക് മാറിയിട്ടുണ്ടെങ്കിലും ഇത്തവണ ടീമിൽ കടം ലഭിക്കാൻ സാധ്യതയില്ല.

Previous articleസൗരവ് ഗാംഗുലി ഇന്ത്യൻ ക്രിക്കറ്റിൽ പുരോഗതി കൊണ്ടുവരുമെന്ന് സാഹ
Next articleവിലക്ക് നീക്കാനുള്ള ഡെംബലെയുടെ അപ്പീൽ തള്ളി