സൗരവ് ഗാംഗുലി ഇന്ത്യൻ ക്രിക്കറ്റിൽ പുരോഗതി കൊണ്ടുവരുമെന്ന് സാഹ

Photo: Twitter/@BCCI

ബി.സി.സി.ഐ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി ഇന്ത്യൻ ക്രിക്കറ്റിൽ പുരോഗതികൊണ്ടുവരുമെന്ന് ഇന്ത്യൻ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹ. ബി.സി.സി.ഐ പ്രസിഡന്റായി തിരഞ്ഞെടുത്തതിന് പിന്നാലെ പ്രാദേശിക താരങ്ങളുടെ പുരോഗതിക്ക് ശ്രമിക്കുമെന്ന് ഗാംഗുലി വ്യക്തമാക്കിയിരുന്നു.

സൗരവ് ഗാംഗുലിക്ക് താരങ്ങളുടെ ആവശ്യങ്ങളും അവരുടെ മാനസികാവസ്ഥയും അറിയാമെന്നും അത് താരങ്ങൾക്ക് ഗുണം ചെയ്യുമെന്നും സാഹ പറഞ്ഞു. ദീർഘ കാലം ഇന്ത്യയെ പ്രധിനിധികരിച്ച് കളിച്ച ഗാംഗുലിക്ക് ഇന്ത്യൻ ക്രിക്കറ്റിന് വേണ്ടി ഒരുപാടു കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്നും സാഹ പറഞ്ഞു. ഇപ്പോൾ നിലവിൽ കളിക്കുന്ന പല താരങ്ങളും ഗാംഗുലിക്ക് കീഴിൽ കാളിച്ചവരാണെന്നും അത് താരങ്ങൾക്ക് മികച്ച വർത്തയാണെന്നും സാഹ പറഞ്ഞു.

Previous articleലക്ഷ്യം ജയം മാത്രം, സിറ്റി ഇന്ന് പാലസിനെതിരെ
Next articleആശങ്കകൾ അകറ്റണം, സ്പർസിന് ഇന്ന് ജയിച്ചേ തീരൂ