വിലക്ക് നീക്കാനുള്ള ഡെംബലെയുടെ അപ്പീൽ തള്ളി

ചുവപ്പ് കാർഡ് കാരണം കിട്ടിയ സസ്പെൻഷൻ നീക്കാൻ ബാഴ്സലോണ താരം ഡെംബലെ നൽകിയ അപ്പീൽ ലാലിഗ തള്ളി. സെവിയ്യക്ക് എതിരായ മത്സരത്തിൽ ആയിരുന്നു ഡെംബലെയ്ക്ക് ചുവപ്പ് കിട്ടിയ. റഫറി അന്റോണിയോ ലാഹോസിനെ ഡെംബലെ അസഭ്യം പറഞ്ഞതായിരുന്നു വിലക്ക് കിട്ടാൻ കാരണം. ചുവപ്പ് കാർഡും ഒപ്പം രണ്ട് മത്സരത്തിലെ വിലക്കുമാണ് ഡെംബലെയ്ക്ക് ലഭിച്ചത്.

ഭാഷ അറിയാത്തതിനാൽ വന്ന പ്രശ്നമാണ് എന്ന് പറഞ്ഞായിരുന്നു ബാഴ്സലോണ ഡെംബലെയ്ക്ക് വേണ്ടി അപ്പീൽ ചെയ്തത്. എന്നാൽ ആ വാദം ലാലിഗ സ്വീകരിച്ചില്ല. ഇന്ന് ഐബറിനെതിരെ കളിക്കുമ്പോൾ ഡെംബലെ ടീമിൽ ഉണ്ടാവില്ല.

Previous articleആശങ്കകൾ അകറ്റണം, സ്പർസിന് ഇന്ന് ജയിച്ചേ തീരൂ
Next article“ഹോം സ്റ്റേഡിയം നഷ്ടപ്പെടാത്തത് ആണ് ബെംഗളൂരുവിന്റെ ഏറ്റവും വലിയ നേട്ടം”