അത്ലറ്റിക്കോ മാഡ്രിഡിനെ വലൻസിയ സമനിലയിൽ തളച്ചു

ലാലിഗയിൽ റയൽ മാഡ്രിഡിനൊപ്പം എത്താമെന്ന അത്ലറ്റിക്കോ മാഡ്രിഡിന്റെ മോഹങ്ങൾക്ക് തിരിച്ചടി. ഇന്ന് ലീഗിൽ നടന്ന മത്സരത്തിൽ വലൻസിയ അത്ലറ്റിക്കോ മാഡ്രിഡിനെ സമനിലയിൽ പിടിച്ചു. അത്ലറ്റിക്കോയുടെ ഹോം ഗ്രൗണ്ടായ വാണ്ട മെട്രോപൊളിറ്റാനോയിൽ വെച്ചായിരുന്നും മത്സരം. കളി 1-1 എന്ന സ്കോറിൽ അവസാനിച്ചു.

36ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ ഡിയേഗോ കോസ്റ്റ അത്ലറ്റിക്കോ മാഡ്രിഡിനെ മുന്നിൽ എത്തിച്ചതായിരുന്നു. എന്നാൽ ആ ഒരു ഗോൾ സിമിയോണിയുടെ ടീമിന്റെ വിജയം ഉറപ്പിച്ചില്ല. കളിയുടെ 82ആം മിനുട്ടിൽ പരേഹെയിലൂടെ വലൻസിയ കളി സമനിലയിൽ ആക്കി. ഈ സമനിലയോടെ 9 മത്സരങ്ങളിൽ നിന്ന് 16 പോയന്റുമായി നാലാം സ്ഥാനത്ത് നിൽക്കുകയാണ് അത്ലറ്റിക്കോ മാഡ്രിഡ്.

Previous articleനോർത്ത് ലണ്ടനിൽ വീണ്ടും പിഴച്ചു, അവസാന സ്ഥാനക്കാരോട് സമനിലകൊണ്ട് രക്ഷപ്പെട്ട് സ്പർസ്
Next articleബയേണിനെ സമനിലയിൽ തളച്ച് ഓഗ്സ്ബർഗ്