ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ സതാമ്പ്ടൺ തങ്ങളുടെ പരിശീലകനായ മാർക്ക് ഹ്യൂസിനെ പുറത്താക്കി. ഈ സീസണി ഇതുവരെ ആയി സതാമ്പ്ടണെ ഫോമിലേക്ക് എത്തിക്കാൻ ഹ്യൂസിന് കഴിഞ്ഞില്ല എന്നതാണ് അദ്ദേഹത്തിന്റെ ജോലി പോകാൻ കാരണം. കഴിഞ്ഞ ദിവസം കരുത്തരായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ സതാമ്പ്ടൺ സമനിലയിൽ പിടിച്ചിരുന്നു. പക്ഷെ അത് മതിയായിരുന്നു സതാമ്പ്ടൺ ബോർഡിനെ തൃപ്തിപ്പെടുത്താൻ.
കഴിഞ്ഞ സീസണിൽ റിലഗേഷൻ ഭീഷണിയിൽ സതാമ്പ്ടൺ നിൽക്കുമ്പോൾ ആയരുന്നു ഹ്യൂസ് ക്ലബിൽ എത്തിയത്. അദ്ദേഹത്തിന് സെയിന്റ്സിനെ റിലഗേഷനിൽ നിന്ന് രക്ഷിക്കാനായി. പക്ഷെ ഈ സീസണിൽ വീണ്ടും റിലഗേഷൻ ഭീഷണിയിൽ ക്ലബ് ആവുന്നു എന്നത് ആരാധകരെ ഹ്യൂസിനെതിരെ തിരിച്ചു. ഇതുവരെ ലീഗിൽ 14 മത്സരങ്ങളിൽ നിന്ന് ഒരു ജയം നേടാൻ മാത്രമെ സതാപ്ടണായിട്ടുള്ളൂ.
ഹ്യൂസിനൊപ്പം അദ്ദേഹത്തിന്റെ സഹ പരിശീലകരും ക്ലബ് വിടും. ക്ലബിന്റെ പുതിയ ചുമതല ആർക്കാണെന്ന് ഉടൻ അറിയിക്കും എന്ന് ക്ലബ് അറിയിച്ചു.